malappuram local

സബ്ക ഹോട്ടലിനുനേരെ വിദ്വേഷ പ്രചാരണവുമായി ഹിന്ദു ഐക്യവേദി

പൊന്നാനി: മുസ്‌ലിം മാനേജ്‌മെന്റിന് കീഴിലുള്ള തിരൂരിലെ സബ്ക ഹോട്ടലിനുനേരെ വിദ്വേഷ പ്രചാരണവുമായി സംഘപരിവാര സംഘടനയായ ഹിന്ദു ഐക്യവേദി. 45 വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചുവരുന്ന ഹോട്ടലിനുനേരെ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചാണു ഹിന്ദു ഐക്യവേദി രംഗത്തുവന്നത്. ഹോട്ടല്‍ സബ്ക കേന്ദ്രീകരിച്ചു വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും ഹോട്ടല്‍ തീവ്രവാദ കേന്ദ്രമാണെന്നും ഹിന്ദു ഐക്യവേദി ആരോപിക്കുന്നു. ഭീകരവാദികള്‍ക്കും വിഘടനവാദികള്‍ക്കും സബ്ക ഹോട്ടലാണ് പണം നല്‍കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍, ഇത്തരം ആരോപണങ്ങള്‍ രാഷ്ട്രീയ വൈരാഗ്യംമൂലമാണെന്നും ഹോട്ടലിനെ തകര്‍ക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണെന്നും സബ്ക ഹോട്ടല്‍ ജിഎം അമീര്‍ പറഞ്ഞു. ത്രിപുരയില്‍ ബിജെപി ജയിച്ചതുമായി ബന്ധപ്പെട്ട് തിരൂരില്‍ നടന്ന ആഹ്ലാദ പ്രകടനത്തിനിടെ ഹോട്ടലിനുനേരെ ആക്രമണമുണ്ടായിരുന്നു. സബ്ക ഹോട്ടലിന്റെ ഡയറക്ടറില്‍ ചിലര്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണ്. ഇതാണു ഹോട്ടലിനുനേരെ ആക്രമണം നടത്താന്‍ ബിജെപിയെ പ്രേരിപ്പിച്ചത്. റസ്‌റ്റോറന്റില്‍ ബിജെപിക്കാരും ലീഗുകാരും ആര്‍എസ്എസുകാരും എല്ലാവരും ഭക്ഷണം കഴിക്കാന്‍ വരുന്നുണ്ടെന്നും ജോലി ചെയ്യുന്നവരില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടിക്കാരുമുണ്ടെന്നും ഹോട്ടല്‍ മാനേജ്‌മെന്റ് പറഞ്ഞു. ഹോട്ടലിനുനേരെയുണ്ടായ ആക്രമത്തില്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ പോലിസിന് പരാതി നല്‍കുകയും പോലിസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെ മറികടക്കാനായിരിക്കണം ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതെന്നു സബ്ക ഹോട്ടല്‍ ഡയറക്ടറില്‍ ഒരാളായ അഷറഫ് പറഞ്ഞു.
Next Story

RELATED STORIES

Share it