palakkad local

സഫീര്‍വധം: പോലിസ് സ്റ്റേഷന് മുന്നില്‍ മുസ്‌ലിം ലീഗ് സത്യഗ്രഹം മ

ണ്ണാര്‍ക്കാട്: മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീര്‍ കൊല്ലപ്പെട്ട കേസില്‍മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നാവശ്യപ്പെട്ട്  മുസ്‌ലിം ലീഗ് പോലിസ് സ്‌റ്റേഷനു മുന്നില്‍ സത്യഗ്രഹം നടത്തി. ഗുണ്ടകള്‍ക്ക് സിപിഐ അഭയം നല്‍കിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് സംസ്ഥാന സെക്രട്ടറി എന്‍ ഷംസുദ്ദീന്‍ എംഎല്‍എ പറഞ്ഞു. മുഴുവന്‍ പ്രതികളെയും പിടിക്കുന്നതുവരെ പാര്‍ട്ടി നടത്തുന്ന സമരത്തിന്റെ തുടക്കമാണിതെന്നുംഅദ്ദേഹം പറഞ്ഞു.
നിയോജകമണ്ഡലം പ്രസിഡന്റ് ടി എ സലാം അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുല്ല, ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായമംഗലം, ട്രഷറര്‍ പി എ തങ്ങള്‍, വൈസ് പ്രസിഡന്റുമാരായ എം എം ഹമീദ്, എന്‍ ഹംസ, പി കോയക്കുട്ടി, സെക്രട്ടറിമാരായ ടി എ സിദ്ദീഖ്,കല്ലടി അബൂബക്കര്‍, റഷീദ് ആലായന്‍, പി ഇ എ സലാം, നഗരസഭാ ചെയര്‍പെഴ്‌സണ്‍ എം കെ സുബൈദ, എംഎസ്എഫ് ജില്ലാ പ്രസിഡന്റ് ഷമീര്‍ പഴേരി, വനിതാ ലീഗ് ജില്ലാ പ്രസിഡന്റ്, കെ എം സാലിഹ സംസാരിച്ചു.
Next Story

RELATED STORIES

Share it