kozhikode local

സപ്ലൈകോ ലാഭം മാര്‍ക്കറ്റിലെ ക്രമക്കേട് : ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം



പയ്യോളി: സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ കീഴിലുള്ള പയ്യോളി ലാഭം മാര്‍ക്കറ്റില്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്തി. 2,43,710 രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. സിവില്‍ സപ്ലൈസ് വകുപ്പില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ വന്ന ഉദ്യോഗസ്ഥയുടെ കാലത്താണ് ക്രമക്കേട് നടന്നത്. ഭരണ സ്വാധീനം ഉപയോഗിച്ച് യൂനിയന്‍ തലത്തില്‍ സംഭവം ഒതുക്കി തീര്‍ക്കാനുളള ശ്രമം നടക്കുന്നതായി അറിയുന്നു. തിരിമറി നടത്തിയ തുക ഇവരെക്കൊണ്ട് അടപ്പിച്ച് നടപടികളില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് നടക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കൊയിലാണ്ടി ഡിപ്പോയില്‍ ജോലി ചെയ്യുന്ന ഈ ഉദ്യോഗസ്ഥയെ കൊടുവള്ളി ഡിപ്പോയിലേക്ക് സ്ഥലം മാറ്റി. 2016 ഡിസംബര്‍ ഒമ്പത് 2017 ജനുവരി 13 എന്നീ തിയ്യതികളിലെ വിറ്റുവരവാണ് ഷാപ്പ് മാനേജര്‍ അടക്കാതെ തിരിമറി നടത്തിയത്. സാമ്പത്തിക വര്‍ഷാവസാനം നടന്ന കണക്കെടുപ്പിലാണ് ക്രമക്കേട് കണ്ടെത്തിയത്.
Next Story

RELATED STORIES

Share it