Flash News

സപ്തംബറില്‍ ഹിതപരിശോധന നടത്തും : ഇറാഖി കുര്‍ദ് സംഘടന



ബഗ്ദാദ്: സപ്തംബര്‍ 25നു സ്വാതന്ത്ര്യ ഹിതപരിശോധന നടത്തുമെന്ന് ഇറാഖി കുര്‍ദിഷ് റീജ്യനല്‍ ഗവണ്‍മെന്റ് (കെആര്‍ജി) പ്രസിഡന്റ് മസൂദ് ബര്‍സാനി. ഇറാഖിന്റെ വടക്കന്‍ മേഖലയില്‍ കുര്‍ദ് രാഷ്ട്രം സ്ഥാപിക്കുന്നതു സംബന്ധിച്ചാണു ഹിതപരിശോധന. എര്‍ബിലില്‍ നടന്ന പ്രധാന കുര്‍ദ് രാഷ്ട്രീയപ്പാര്‍ട്ടികളുടെ യോഗത്തിലാണു സപ്തംബറില്‍ ഹിതപരിശോധന നടത്താമെന്ന തീരുമാനം അംഗീകരിച്ചത്. വടക്കന്‍ ഇറാഖിലെ കുര്‍ദ് സ്വയംഭരണ മേഖലകളിലും തര്‍ക്കപ്രദേശങ്ങളിലുമാണു ഹിതപരിശോധന. എണ്ണ നിക്ഷേപം കൂടുതലുള്ള കിര്‍കുക് പ്രവിശ്യയിലടക്കം കുര്‍ദുകളും ഇറാഖ് സര്‍ക്കാരും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. 50 ലക്ഷത്തോളമാണ് ഇറാഖിലെ കുര്‍ദ് മേഖലയിലെ ജനസംഖ്യ. പ്രത്യേക പാര്‍ലമെന്റും സായുധസേനയുമടക്കമുള്ള സ്വയംഭരണ അധികാരം കുര്‍ദ് മേഖലയ്ക്കുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബഗ്ദാദിലെ കേന്ദ്രസര്‍ക്കാരുമായുള്ള കുര്‍ദ് മേഖലാ സര്‍ക്കാരിന്റെ ബന്ധം വഷളായിരുന്നു.
Next Story

RELATED STORIES

Share it