kasaragod local

സന്‍സദ് ആദര്‍ശ് ഗ്രാമം: കിനാനൂര്‍-കരിന്തളത്തും ചെങ്ങറ കോളനിയിലും സൗജന്യ തൊഴില്‍ പരിശീലനം

കാസര്‍കോട്: വെള്ളിക്കോത്ത് ഗ്രാമീണ സംരംഭകത്വ ഇന്‍സ്റ്റിറ്റിയൂട്ട് യുവജനങ്ങള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നതിന് കിനാനൂര്‍-കരിന്തളം പഞ്ചായത്തിനെ ദത്തെടുക്കാന്‍ തീരുമാനിച്ചു.
ചെങ്ങറയില്‍ നിന്നും പുനരധിവസിപ്പിച്ച പെരിയയിലെ കോളനിവാസികള്‍ക്കും തൊഴില്‍ പരിശീലനം നല്‍കും. ജില്ലാ കലക്ടറുടെ ചെംബറില്‍ ചേര്‍ന്ന വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഉപദേശക സമിതി യോഗത്തില്‍ ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. താല്‍പര്യമുള്ള യുവജനങ്ങള്‍ക്ക് വെള്ളിക്കോത്ത് ഗ്രാമീണ ഇന്‍സ്റ്റിറ്റിയൂട്ടിലാണ് പരിശീലനം നല്‍കുക. പി കരുണാകരന്‍ എംപി സന്‍സദ് ആദര്‍ശ് ഗ്രാമില്‍ ഉള്‍പ്പെടുത്തിയ കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ മുഴുവന്‍ തൊഴില്‍ രഹിതരേയും ലക്ഷ്യമിട്ടാണ് പദ്ധതിക്ക് രൂപം നല്‍കിയത്.
ചെങ്ങറയില്‍ നിന്ന് പുനരധിവസിപ്പിച്ചവര്‍ക്ക് കുടുംബശ്രീ ജില്ലാമിഷനുമായി സഹകരിച്ച് തൊഴില്‍ പരിശീലനം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ പറഞ്ഞു. ഇതിന്റെ മുന്നോടിയായി കോളനിയില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കും.
യോഗത്തില്‍ വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പി വല്‍സന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. നബാര്‍ഡ് എജിഎം ജ്യോതിസ് ജഗന്നാഥ്, ലീഡ് ബാങ്ക് മാനേജര്‍ എന്‍ കെ അരവിന്ദാക്ഷന്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസര്‍ കെ എ സുലൈമാന്‍, വനിതാക്ഷേമ ഓഫിസര്‍ എം ലളിത, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് അസിസ്റ്റന്റ് എഡിറ്റര്‍ എം മധുസൂദനന്‍, കുടുംബശ്രീ ജില്ലാമിഷന്‍ അസി. കോ-ഓഡിനേറ്റര്‍ കെ വി വിജയന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it