Pathanamthitta local

സന്നിധാന പരിസരങ്ങളില്‍ പഴകിയ ഭക്ഷണം പിടികൂടി

ശബരിമല: 2015-16 ശബരിമല തീര്‍ത്ഥാടന കാലയളവില്‍ ശബരിമലയിലും സന്നിധാനത്തുമായി കഴിഞ്ഞ രണ്ട് ദിവസങ്ങളായി സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേറ്റ്, ഡപ്യൂട്ടി കലക്ടര്‍ വി ആര്‍ മോഹനന്‍ പിള്ളയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി.
പരിശോധനയില്‍ മൂന്ന് ടണ്‍ കേടായ പച്ചക്കറികള്‍, ഉപയോഗിച്ച നെയ്‌ത്തേങ്ങ (മൂന്ന് ചാക്ക്), രണ്ട് ചാക്ക് പച്ചരി, ചീട്ട്, പുകയില ഉല്‍പന്നങ്ങള്‍, പഴകിയ നൂറ് കിലോ ബിരിയാണി, 60 ലീറ്റര്‍ സമ്പാര്‍, 60 ലീറ്റര്‍ കടലക്കറി, 20 ലീറ്റര്‍ പുളിശ്ശേരി, ദിവസങ്ങളോളം പഴകിയ ആഹാരസാധനങ്ങള്‍ എന്നിവ ഹോട്ടലുകളില്‍ നിന്ന് കണ്ടെത്തി നശിപ്പിച്ചു.
തെറ്റായി വിലയും, തൂക്കവും രേഖപ്പെടുത്തിയ പാത്രങ്ങള്‍ വില്‍ക്കുന്നവരില്‍ നിന്നും അത് കണ്ടെത്തി ഫൈന്‍ ഈടാക്കി. ഏകദേശം 30 കടകളില്‍ നിന്ന് ഫൈന്‍ ഈടാക്കിയിട്ടുണ്ട്. സന്നിധാനത്തും, പരിസരത്തും പഴകിയ ആഹാരസാധനങ്ങള്‍ വിതരണം ചെയ്യുന്നതിനാല്‍ ഭക്ഷ്യവിഷബാധയുണ്ടാകുവാനും സാധ്യതയുണ്ട്. വരും ദിവസങ്ങളിലും വ്യാപകമായ റെയ്ഡ് തുടരുമെന്ന് ഡ്യൂട്ടി മജിസ്‌ട്രേറ്റ് അറിയിച്ചു.
റെയ്ഡില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കെ.രാമദാസ്, ഡെപ്യൂട്ടിതഹസില്‍ദാര്‍ ബാലഗോപാലന്‍, ഇന്‍സ്‌പെക്ടര്‍ ലീഗല്‍ മെട്രോളജി, കെ ബി വേണു, ഇന്‍സ്‌പെക്റ്റിങ് അസിസ്റ്റന്റ് ബാബു. കെ ജോര്‍ജ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രേമന്‍, അരുണ്‍കുമാര്‍ (ഹെഡ് സര്‍വയര്‍), സുധീര്‍ ബാബു, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ കെ. രാജേഷ് പങ്കെടുത്തു.
Next Story

RELATED STORIES

Share it