സന്നിധാനത്ത് വലിയ ബാഗുകളുമായി പ്രവേശിക്കുന്നത് ഒഴിവാക്കണം

ശബരിമല: അയ്യപ്പഭക്തര്‍ വലിയ ബാഗുകളുമായി സന്നിധാനത്തേക്കു പ്രവേശിക്കുന്നത് ഒഴിവാക്കണമെന്നു സന്നിധാനം സ്‌പെഷ്യല്‍ ഓഫിസര്‍ അരുള്‍ ആര്‍ ബി കൃഷ്ണ. മകരവിളക്ക് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി.
മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിലെത്തുന്ന ലക്ഷക്കണക്കിന് ഭക്തര്‍ക്ക് സുരക്ഷയൊരുക്കുന്നതിനായി 1700 പോലിസുകാരെയും 150 ഓഫിസര്‍മാരെയും വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു.
20 ഡിവിഷനുകളിലായി 20 ഡിവൈഎസ്പിമാരുടെ മേല്‍നോട്ടത്തിലാണ് പോലിസിനെ നിര്‍ത്തുന്നത്. മരക്കൂട്ടം മുതല്‍ പാണ്ടിത്താവളം വരെയുള്ള ഭാഗങ്ങളിലും പ്രത്യേക സുരക്ഷയൊരുക്കും.
മകരവിളക്ക് കാണുന്നതിനായി ഭക്തര്‍ തങ്ങുന്നതും വിരി വയ്ക്കുന്നതുമായ ഇടങ്ങളില്‍ കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. മകരവിളക്ക് ദര്‍ശനം നടത്തി സുരക്ഷിതമായി മടങ്ങിപ്പോവുന്നതിനായി മറ്റു സര്‍ക്കാര്‍ വകുപ്പുകളുടെ കൂടി സഹകരണം ഉറപ്പാക്കും. പമ്പയിലേക്ക് ബെയ്‌ലി പാലം വഴി ഭക്തരെ തിരിച്ചുവിടും. സുരക്ഷയുടെ ഭാഗമായി സന്നിധാനത്തും പരിസരങ്ങളിലും ബാഗ്, സഞ്ചികള്‍ എന്നിവ പരിശോധിക്കുന്നതിനായി പ്രധാന ഇടങ്ങളിലെല്ലാം മെറ്റല്‍ ഡിറ്റക്ടര്‍ സ്ഥാപിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it