സന്നദ്ധസേവനത്തിന് യുവാക്കളുടെ സേനയുമായി യുവജനക്ഷേമ ബോര്‍ഡ്‌

തിരുവനന്തപുരം: ദുരന്തസാഹചര്യങ്ങളില്‍ ഉള്‍പ്പെടെ കാര്യക്ഷമമായി ഇടപെടാന്‍ കഴിയുംവിധം യുവാക്കളുടെ സേനയു മായി യുവജന ക്ഷേമ ബോര്‍ഡ്. കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് (കെവ്യാഫ്) എന്നു പേരിട്ടിരിക്കുന്ന സേനയില്‍ അംഗങ്ങളാകുന്നവര്‍ക്ക് താല്‍പര്യമുള്ള മേഖലകളില്‍ ബോര്‍ഡ് പരിശീലനം നല്‍കും.
മൂന്നുമാസം കൊണ്ട് ഒരു ലക്ഷം യുവതീ—യുവാക്കളെ ഏതു സാഹചര്യത്തിലും രംഗത്തിറങ്ങാനാകുംവിധം സന്നദ്ധരാക്കിയെടുക്കുകയാണ് ലക്ഷ്യമെന്ന് യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു പറഞ്ഞു. ദുരന്തനിവാരണം, ദുരിതാശ്വാസ പ്രവര്‍ത്തനം, മാലിന്യനിര്‍മാര്‍ജനം, സാന്ത്വന പരിചരണം, വിവിധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി അടിയന്തരപ്രാധാന്യമുള്ള പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ കഴിയുന്ന സേനയെയാണ് ഒരുക്കിയെടുക്കുന്നത്. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്നുള്ള വിഭവങ്ങളും സേവനങ്ങളും ഇതിനായി പ്രയോജനപ്പെടുത്തും. 15നും 30നുമിടയില്‍ പ്രായമുള്ളവര്‍ക്ക് ഫോഴ്‌സില്‍ അംഗങ്ങളാകാം.
താല്‍പര്യമുള്ളവര്‍ക്ക് വേേു://്ീഹൗിലേലൃ.സ്യെംയ.ശി എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. അംഗത്വമെടുക്കലിന്റെ സംസ്ഥാനതല ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. ചലച്ചിത്രതാരങ്ങളായ പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജുവാര്യര്‍, ബിനീഷ് കോടിയേരി തുടങ്ങിയവ ര്‍ സേനയിലെ അംഗത്വമെടുത്തിട്ടുണ്ട്.
പ്രളയ ദുരന്തസമയത്ത് കേരളത്തിലെ ചെറുപ്പക്കാര്‍ നടത്തിയ സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് യുവജന ക്ഷേമ ബോര്‍ഡിനെ ഇത്തരമൊരു പദ്ധതിയെപ്പറ്റി ചിന്തിപ്പിച്ചതെന്ന് ബിജു പറഞ്ഞു.

Next Story

RELATED STORIES

Share it