Flash News

സന്തോഷ് മാധവന് സര്‍ക്കാര്‍ ഭൂമി: കുഞ്ഞാലിക്കുട്ടിക്കും അടൂര്‍ പ്രകാശിനുമെതിരെ കേസെടുത്തു

സന്തോഷ് മാധവന് സര്‍ക്കാര്‍ ഭൂമി:  കുഞ്ഞാലിക്കുട്ടിക്കും അടൂര്‍ പ്രകാശിനുമെതിരെ കേസെടുത്തു
X
kunjalikutty adoor

സന്തോഷ് മാധവന് സര്‍ക്കാര്‍ ഭൂമി ദാനം നല്‍കിയ കേസില്‍ മുന്‍മന്ത്രിമാരായ പികെ കുഞ്ഞാലിക്കുട്ടി, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരത്തെ പ്രത്യേക വിജിലന്‍സ് യൂനിറ്റാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. [related]

വിജിലന്‍സിന്റെ ദ്രുതപരിശോധനാ റിപ്പോര്‍ട്ട് തള്ളി മന്ത്രിമാര്‍ക്കെതിരെ കേസെടുക്കാന്‍ മുവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
മന്ത്രിമാരെ കൂടാതെ വിവാദ സ്വാമി സന്തോഷ് മാധവനെതിരേയും കേസെടുത്ത് അന്വേഷണം നടത്തണമെന്ന് വിജിലന്‍സ് ജഡ്ജ് പി മാധവന്‍ വിധിച്ചിട്ടുണ്ട്.
കേസില്‍ അഴിമതി നടത്താന്‍ ശ്രമം നടന്നുവെന്ന്  കോടതി  ചൂണ്ടിക്കാട്ടിയിരുന്നു.
Next Story

RELATED STORIES

Share it