Flash News

സന്തോഷ് മാധവന് ഭൂമിദാനം: കുഞ്ഞാലിക്കുട്ടിക്കും അടൂര്‍ പ്രകാശിനും എതിരെ കേസെടുക്കണമെന്ന് വിജിലന്‍സ് കോടതി

സന്തോഷ് മാധവന് ഭൂമിദാനം: കുഞ്ഞാലിക്കുട്ടിക്കും അടൂര്‍ പ്രകാശിനും എതിരെ കേസെടുക്കണമെന്ന് വിജിലന്‍സ് കോടതി
X
kunjalikutty adoor

കൊച്ചി:  സന്തോഷ് മാധവന് ഭൂമിദാനം ചെയ്തതായ ആരോപണത്തില്‍ മുന്‍ ഐടി മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്കും റവന്യൂ മന്ത്രിയായിരുന്ന അടൂര്‍ പ്രകാശിനുമെതിരെ കേസെടുക്കാന്‍ വിജിലന്‍സ്  കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ്് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. സന്തോഷ് മാധവന്‍ ഇടനിലക്കാരനായ പുത്തന്‍വേലിക്കര മിച്ചഭൂമി ഇടപാടാണ് കേസിനാധാരം. പുത്തന്‍വേലിക്കരയില്‍ മിച്ചഭൂമി നികത്തി ഐടി പാര്‍ക്ക് സ്ഥാപിക്കുന്നതിന് അനുവാദം നല്‍കുകയും വിവാദമായപ്പോള്‍ പിന്‍വലിക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടിക്കെതിരായി കളമശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയിലാണു വിധി.
വിജിലന്‍സിന് പി.കെ.കുഞ്ഞാലിക്കുട്ടി നല്‍കിയ മൊഴിയും ആദ്യ റിപ്പോര്‍ട്ടില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴിയിലും വൈരുദ്ധ്യമുണ്ടെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
റെവന്യൂ വകുപ്പ്  പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വാസ് മേത്ത, സന്തോഷ് മാധവന്‍, ജയ്ശങ്കര്‍ എന്നിവര്‍ക്കെതിരെയും കേസെടുക്കാന്‍ നിര്‍ദേശമുണ്ട്്്. കേസില്‍ അഴിമതി നടത്താന്‍ ശ്രമം നടന്നതായി കണ്ടെത്തിയാണ്  വിജിലന്‍സ് കോടതി ജഡ്ജി മാധവന്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.
Next Story

RELATED STORIES

Share it