malappuram local

സന്തോഷ് ട്രോഫി താരം ജിയാദ് ഹസന് ഉജ്ജ്വല സ്വീകരണം

തേഞ്ഞിപ്പലം: സന്തോഷ് ട്രോഫി താരം ജിയാദ് ഹസന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിസിക്കല്‍ എജ്യൂക്കേഷന്റെ നേതൃത്വത്തി ല്‍ സ്വീകരണം നല്‍കി. കോഹിനൂരില്‍ നിന്നും തുറന്ന ജീപ്പില്‍ വാദ്യാഘോഷ മേളങ്ങളുടെ അകമ്പടിയോടെയാണ് താരത്തെ കാംപസിലേക്ക് ആനയിച്ചത്.
ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡിപാര്‍ട്ട്‌മെന്റില്‍ മാസ്റ്റര്‍ ഡിഗ്രി വിദ്യാര്‍ഥി കൂടിയാണ് താരം.
നിരവധി ഫുട്ബാള്‍ പ്രേമികളാണ് കോഹിനൂറില്‍ ഉള്‍പെടെ തടിച്ചു കൂടിയത്.
കാംപസില്‍ നടന്ന സ്വീകരണത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍, പ്രോ. വൈസ് ചാന്‍സലര്‍ പി മോഹന്‍, കായിക വിഭാഗം ഡയറക്ടര്‍ ഡോ. വി പി സക്കീര്‍ ഹുസയ്ന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. കെ പി മനോജ്, തേഞ്ഞിപ്പലം എസ് ഐ സി കെ നാസര്‍ എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it