thrissur local

സന്തോഷ് ട്രോഫി കേരള വിജയതാരങ്ങള്‍ക്കു രണ്ട് പവന്റെ സ്വര്‍ണപ്പതക്കം നല്‍കും

തൃശൂര്‍: സന്തോഷ് ട്രോഫിയി ല്‍ മികച്ച വിജയം നേടിയ കേരള താരങ്ങളിലെ തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 5 കളിക്കാര്‍ക്കും കേരള സ്‌പോര്‍ട്‌സ് കൗ ണ്‍സില്‍ തൃശൂര്‍ ജില്ലയിലെ ഹോസ്റ്റലിലെ താരങ്ങളായ രണ്ട് പേര്‍ക്കും ഉള്‍പ്പടെ 7 ടീമംഗങ്ങള്‍ക്ക് രണ്ട് പവന്‍ വീതമുള്ള സ്വര്‍ണപതക്കം നല്‍കി തൃശൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദരിക്കും.
13 ന് രാവിലെ 10.30 ന് നടക്കുന്ന ആദരസമ്മേളനം വി കെ എന്‍ മേനോന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വ്യവസായ മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും.
കേരള ടീം ക്യാപ്റ്റന്‍ രാഹുല്‍രാജ്, വിബിന്‍ തോമസ്, ശ്രീകുട്ടന്‍, വി എസ് അനുരാഗ് പി സി, ജിതിന്‍ എംഎസ്, മുഹമ്മദ് പാറക്കോട്ടില്‍, ജിതിന്‍ ജി എന്നിവരേയാണ് ആദരിക്കുന്നത്. ഇതിനുപുറമേ  ആദരസമ്മേളനത്തില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് നറുക്കെടുക്കുന്ന ഒരാള്‍ക്ക് ഫുട്‌ബോള്‍ സമ്മാനമായി നല്‍കും.
ജില്ലയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ബെസ്റ്റ് ഗ്രൂപ്പാണ് സമ്മാനങ്ങള്‍ സ്‌പോ ണ്‍സര്‍ ചെയ്യുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ തൃശൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വിന്‍സെന്റ് കാട്ടൂക്കാരന്‍, എക്‌സിക്യുട്ടീവ് അംഗങ്ങളായ എ എസ് കുട്ടി, പി എ ഹസ്സന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി കെ ആര്‍ സുരേഷ്, ബെസ്റ്റ് ഗ്രൂപ്പ് തൃശൂര്‍ മാനേജര്‍ അജയ് നായര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it