kannur local

സന്തോഷനിറവില്‍ നാടെങ്ങും ഈദുല്‍ ഫിത്വ്ര്‍ ആഘോഷം

കണ്ണൂര്‍: വ്രതശുദ്ധിയുടെ 29 രാപകലുകള്‍ക്ക് ശേഷം ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നാടെങ്ങും ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചു. നിരാലംബര്‍ക്ക് ദാനം നല്‍കിയ ശേഷം തക്ബീര്‍ ധ്വനികള്‍ ഉരുവിട്ട് വിശ്വാസികള്‍ പെരുന്നാള്‍ നമസ്‌കാരത്തിനെത്തി. മഴ കാരണം ജില്ലയില്‍ പൊതുസ്ഥലത്ത് ഈദ്ഗാഹുകള്‍ ഉണ്ടായിരുന്നില്ല. പള്ളികളില്‍ നടന്ന നമസ്‌കാരങ്ങളില്‍ ആയിരക്കണക്കിനു പേര്‍ പങ്കെടുത്തു. കണ്ണൂര്‍, തലശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂര്‍ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളില്‍ പ്രമുഖര്‍ പെരുന്നാള്‍ നമസ്‌കാരത്തിനും പ്രഭാഷണത്തിനും നേതൃത്വം നല്‍കി. നമസ്‌കാരം കഴിഞ്ഞ് പരസ്പരം ഹസ്തദാനം നടത്തിയും ആലിംഗനം ചെയ്തും സ്‌നേഹബന്ധം ഉട്ടിയുറപ്പിച്ച ശേഷമാണ് വിശ്വാസികള്‍ വീടുകളിലേക്ക് മടങ്ങിയത്. ഉരുള്‍പൊട്ടല്‍ മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള ദുരിതാശ്വാസ നിധിയിലേക്ക്, പള്ളികളില്‍നിന്ന് പ്രത്യേക ഫണ്ട് സ്വരൂപിച്ചു. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പെരുന്നാള്‍ ആഘോഷിക്കാനെത്തിയവരെ കൊണ്ട് നിറഞ്ഞു. കണ്ണൂര്‍ ബാങ്ക് റോഡ് സലഫി മസ്ജിദില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് മൗലവി സുഹൈല്‍ തിരുവനന്തപുരം നേതൃത്വം നല്‍കി. ചാലാട് സലഫി ജുമാ മസ്ജിദില്‍ ശുക്കൂര്‍ സ്വലാഹി ചെറുപ്പറമ്പ്, വാരം സലഫി മസ്ജിദില്‍ മിസാജ് സുല്ലമി, താണ സലഫി മസ്ജിദില്‍ ശമീര്‍ മൗലവി, ചുങ്കം സലഫി മസ്ജിദില്‍ ഉനൈസ് പാപ്പിനിശ്ശേരി, കാംബസാര്‍ ജുമാ മസ്ജിദില്‍ ആബിദ് ഹുദവി, തായത്തെരു ജുമാമസ്ജിദില്‍ ഉബൈദ് ഹുദവി, മദീന മസ്ജിദില്‍ ഹാഫിസ് നയീം നജ്മി, മൊയ്തീന്‍ പള്ളിയില്‍ മുഹമ്മദ് ബാഖവി, താണ സക്കരിയ മസ്ജിദില്‍ ശക്കീര്‍ ഫാറൂഖി, തളിപ്പറമ്പ് വലിയ ജുമാഅത്ത് പള്ളിയില്‍ ഉമര്‍ നദ്‌വി തോട്ടിക്കല്‍, മസ്ജിദുത്തൗഹീദില്‍ ആസിഫലി ചെറുപ്പറമ്പ്, ഗാന്ധി സലഫി മസ്ജിദില്‍ മുസ്തഫ മൗലവി, ശ്രീകണ്ഠപുരം ജുമാ മസ്ജിദില്‍ താജുദ്ദീന്‍ അബ്ദുല്ല നിസാമി, സലഫി ജുമാ മസ്ജിദില്‍ അശ്‌റഫ് ഫൈസി, പഴയങ്ങാടി മാലിക് ദീനാര്‍ ജുമാമസ്ജിദില്‍ അബ്ദുല്‍ ഖാദര്‍ ബാഖവിയും നേതൃത്വം നല്‍കി.     ഉളിയില്‍ സുന്നി മജ്‌ലിസ് ജുമാമസ്ജിദില്‍ അനസ് സഖാഫി, ഉളിയില്‍ ടൗണ്‍ ജുമാഅത്ത് പള്ളിയില്‍ കെ അബ്ദുര്‍റഷീദ്, ഇരിട്ടി ടൗണ്‍ ജുമാഅത്ത് പള്ളിയില്‍ റിയാസ് ഹുദവി, കീഴൂര്‍ ജുമാമസ്ജിദില്‍ ഉമര്‍ മുഖ്താര്‍ ഹുദവി, പയഞ്ചേരി ജുമാമസ്ജിദില്‍ അബ്ദുന്നാസിര്‍ ഹുദവി, വിളക്കോട്ട് മിദ്‌ലാജ് അസ്അദി, കാവുമ്പടിയില്‍ അബ്ദുല്‍ അസീസ് മൗലവി, കീഴ്പള്ളിയില്‍ ഖുബൈബ് ഹുദവി, പുതിയങ്ങാടിയില്‍ നാസര്‍ ഫൈസി, വള്ളിത്തോട് ജുമാമസ്ജിദില്‍ അബ്ദുര്‍റഷീദ് അല്‍ ഖാസിമി, പടിയൂരില്‍ മുഹമ്മദ് ഫൈസി, പെരുമ്പറമ്പില്‍ അബൂബക്കര്‍ ദാരിമി, നുച്യാട് യൂനുസ് സഖാഫി, കരിക്കോട്ടക്കരി ജുമാഅത്ത് പള്ളിയില്‍ ഇബ്രാഹീം ഹനീഫി, കരുമാങ്കയത്ത് ബഷീര്‍ മൗലവി, അയ്യപ്പന്‍—കാവില്‍ സെയ്ദ് ഫൈസി, ചാക്കാട് സദഖത്തുല്ല മൗലവി, പുന്നാട് ജുമാമസ്ജിദില്‍ മൊയ്തു ദാരിമി, വള്ളിത്തോട് ബിലാല്‍ ജുമാമസ്ജിദില്‍ ഉമര്‍ സഅദി, കൂരന്‍മുക്കില്‍ അസീസ് ഫൈസി ഇര്‍ഫാനി, 21ാം മൈലില്‍ മൈലില്‍ സഹീര്‍ ബാഖവി, കൂവേരി ജുമാ മസ്ജിദില്‍ മൂസ സഅദി, കാറാട് മസ്ജിദില്‍ ഉവൈസ് സഖാഫി, തില്ലങ്കേരി വട്ടപ്പറമ്പില്‍ ഷാജഹാന്‍ മിസ്ബാഹി, നരയമ്പാറ ഹിറാ മസ്ജിദില്‍ സക്കീര്‍ ഹുസയ്ന്‍, ആറളം ജുമാഅത്ത് പള്ളിയില്‍ അസീസ് ലത്തീഫി, തൊട്ടിപ്പാലം ജുമാമസ്ജിദില്‍ മുഹമ്മദ് ഫൈസി നേതൃത്വം നല്‍കി.ഇരിക്കൂര്‍ എഎംഐ സ്‌കൂള്‍ കോപ്ലക്‌സ് മിനി സ്‌റ്റേഡിയത്തില്‍ നടന്ന ഈദ് ഗാഹിന് സി കെ മുനവിര്‍ മാസ്റ്റര്‍ നേതൃത്വം നല്‍കി. വളവുപാലം ഇസ്‌ലാഹി സെന്ററില്‍ ഇബ്രാഹിം മാസ്റ്റര്‍, മസ്ജിദുല്‍ മുജാഹിദീനില്‍ ശാഫി സ്വലാഹി, പാലം സൈറ്റ് ജുമാ മസ്ജിദില്‍ ഡോ. സലീം നദ്‌വി, നിലാമുറ്റം മഖാം ജുമാ മസ്ജിദില്‍ ഉസ്മാന്‍ ദാരിമി പന്തിപ്പൊയില്‍, പെരുവളത്തുപറമ്പ് റഹ്മാനിയ ഓര്‍ഫനേജ് ജുമാ മസ്ജിദില്‍ സലീം ഇര്‍ഫാനി, ഫാറൂഖ് നഗര്‍ ജുമാ മസ്ജിദില്‍ അക്ബര്‍ സഅദി, വയക്കാംകോട് ബദരിയ്യ ജുമാ മസ്ജിദില്‍ ശംസുദ്ദീന്‍ ദാരിമി, ബസ്സ്റ്റാന്റ് നൂരിയ്യ ജുമാ മസ്ജിദില്‍ ശക്കീര്‍ ഹൈത്തമി കീച്ചേരി, സിദ്ദീഖ് നഗര്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദില്‍ ഹാരിസ് മന്നാനി, പെടയങ്കോട് ടൗ ണ്‍ രിഫായി ജുമാ മസ്ജിദില്‍ അബ്ദുര്‍റഷീദ് ബാഖവി, മണ്ണൂര്‍ ജുമാ സ്ജിദില്‍ ഹുസയ്ന്‍ മുസ്‌ല്യാര്‍, നിടുവള്ളൂര്‍ ജുമാ മസ്ജിദില്‍ അബ്ദുല്‍ ഖാദര്‍ ദാരിമി, ആയിപ്പഴ ടൗണ്‍ പഴയ ജുമുഅത്ത് പള്ളിയില്‍ ഒഴുകൂര്‍ മുഹമ്മദ് ബാഖവി, സെന്‍ട്രല്‍ ജങ്ഷന്‍ മസ്ജിദുല്‍ ഹുദയില്‍ ശംസുദ്ദീന്‍ മൗലവി കൂരാരി, നൂറുല്‍ ഹുദ ജുമാ മസ്ജിദില്‍ ഫിര്‍ദൗസ് ഇര്‍ഫാനി, പട്ടാനൂര്‍ ജുമാ മസ്ജിദില്‍ മഹ്ബൂബ് ദാരിമി, കൊളപ്പ ടൗണ്‍ ജുമാ മസ്ജിദില്‍ മുഹമ്മദലി മിസ്ബാഹി, ബ്ലാത്തൂര്‍ ശാദുലി ജുമാ മസ്ജിദില്‍ മനാസ് ഫൈസി, ചൂളിയാട് ടൗണ്‍ ജുമാ മസ്ജിദില്‍ ഹാഷിം അമാനി, മൊടക്കൈപറമ്പ് സിദ്ദീഖ് മസ്ജിദില്‍ മുഹമ്മദ് സഖാഫി, മഞ്ഞപ്പാറ മസ്ജിദ് ഹിദായയില്‍ അബ്ദുല്‍ ഹക്കീം അന്‍വരി, മസ്ജിദ് ഗസാലിയില്‍ മുഹമ്മദ് മുസ്‌ല്യാര്‍, കൂരാരി മസ്ജിദില്‍ മുഹമ്മദ് ഷാഫി, പട്ടീല്‍ മസ്ജിദുല്‍ ഫത്തഹില്‍ മുജ്തബ അമാനി, ബസ്സ്റ്റാന്റ് ദാറുല്‍ ഫത്താഹില്‍ ഇസ്മാഈല്‍ അഹ്‌സനി പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it