Flash News

സദാചാര ഗുണ്ടായിസത്തിനെതിരേ കര്‍ശന നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

സദാചാര ഗുണ്ടായിസത്തിനെതിരേ കര്‍ശന നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം
X
pinarayi-vijayan
തിരുവനന്തപുരം: സദാചാര ഗുണ്ടായിസത്തിനെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. ഒൗദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വാലന്റൈന്‍സ് ദിനത്തില്‍ കരുനാഗപ്പള്ളി അഴീക്കല്‍ ബീച്ചിലെത്തിയ യുവതീയുവാക്കളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കേസ് എടുക്കണമെന്ന് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അക്രമത്തിനിരയായ യുവതീയുവാക്കള്‍ സഹായത്തിനായി യാചിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംസ്ഥാനത്ത് അടുത്തിടെ ഉയര്‍ന്നുവന്ന സദാചാര ഗുണ്ടാ നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടതാണ് നടപടിക്ക് കാരണം. പൊതുജനങ്ങളെ കൈയ്യേറ്റം ചെയ്യാനും കടന്നുപിടിക്കാനും ആര്‍ക്കും ആരും അധികാരം നല്‍കിയിട്ടില്ലെന്നും ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ചു എന്നത് കടുത്ത നിയമലംഘനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കലാലയങ്ങള്‍ക്കുള്ളിലോ പാര്‍ക്കുകളിലോ പൊതുസ്ഥലങ്ങളിലോ ആണ്‍കുട്ടികളും പെണ്‍കുട്ടികളും സംസാരിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും അവരെ മാനസികമായി തളര്‍ത്തുന്ന രീതിയില്‍ സദാചാരവിരുദ്ധമായി പ്രചരിപ്പിക്കുകയും ചെയ്തു തുടങ്ങിയാലുള്ള സ്ഥിതിയെന്താവുമെന്ന് എല്ലാവരും മനസ്സിലാക്കണം. ഇത്തരം ചട്ടമ്പിത്തരങ്ങള്‍ കേരളത്തില്‍ അനുവദിക്കില്ല. അതിനാല്‍ വിഷയത്തില്‍ കര്‍ശന ഇടപെടാന്‍ സംസ്ഥാന പോലീസ് മേധാവിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പോസ്റ്റില്‍ പറയുന്നു.
Next Story

RELATED STORIES

Share it