Flash News

സത്‌നാം സിങിന്റെ കുടുംബത്തിന് പത്തു ലക്ഷം ധനസഹായം

സത്‌നാം സിങിന്റെ കുടുംബത്തിന് പത്തു ലക്ഷം ധനസഹായം
X


തിരുവനന്തപുരം: തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലിരിക്കെ മരിച്ച ബിഹാര്‍ സ്വദേശി സത്‌നാം സിങിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. വിചാരണക്കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചത്. ആശുപത്രിയിലെ സഹഅന്തേവാസികളുടെയും ജീവനക്കാരുടെയും മര്‍ദനമേറ്റാണ് സത്‌നാം സിങ് മരിച്ചതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 2012 ആഗസ്റ്റ് 4നാണ് സത്‌നാം സിങ് മരണപ്പെട്ടത്. ഇത് സംബന്ധിച്ച് ജീവനക്കാര്‍ക്കെതിരെ എടുത്ത കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്.
Next Story

RELATED STORIES

Share it