Flash News

സത്യവാങ്മൂലത്തില്‍ ഗണേശ് കുമാറിന്റെ ഡിഗ്രി 'കാണാനില്ല'

സത്യവാങ്മൂലത്തില്‍ ഗണേശ് കുമാറിന്റെ ഡിഗ്രി കാണാനില്ല
X
ganeesh

തിരുവനന്തപുരം: പത്തനാപുരത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ ബി ഗണേശ് കുമാറിന്റെ വിദ്യാഭ്യാസ യോഗ്യത വിവാദത്തില്‍. കഴിഞ്ഞദിവസം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഗണേശ്കുമാറിന്റെ ഡിഗ്രി യോഗ്യത പ്രീഡിഗ്രിയായി കുറഞ്ഞത്. സത്യവാങ്മൂലത്തില്‍ പ്രീഡിഗ്രി എന്നാണ് വിദ്യാഭ്യാസ യോഗ്യതയായി കാണിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് തവണ മല്‍സരിച്ചപ്പോഴും ഗണേശ് കുമാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഡിഗ്രിയാണ് യോഗ്യത. തിരുവനന്തപുരം  ഗവണ്‍മെന്റ്് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ നിന്ന് പ്രീഡിഗ്രി വിജയിച്ചു എന്നാണ് ഇന്നലെ നല്‍കിയ സത്യവാങ്മൂലത്തിലുള്ളത്.

2001 ലും 2006ലും ബികോ ആയിരുന്നു വിദ്യാഭ്യാസ യോഗ്യത. 2011ലാവട്ടെ ബികോം പൂര്‍ത്തിയാക്കിയെന്നും.  2011 ല്‍ യോഗ്യത തിരുത്തിയപ്പോള്‍ ഗണേശിനെതിരേ കോടതിയില്‍ സ്വകാര്യ അന്യായം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഇത് പിന്‍വലിക്കുകയായിരുന്നു. സത്യവാങ് മൂലത്തിലെ തിരുത്തിനെതിരേ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ്.
യൂഡിഎഫ് മാനന്തവാടി സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ ജയലക്ഷ്മിക്കെതിരേയും സമാനമായ രീതിയിലുള്ള പരാതി ഉയര്‍ന്നിട്ടുണ്ട്. 2011ല്‍ ബിരുദമായിരുന്നു ഇവരുടെ വിദ്യാഭ്യാസ യോഗ്യത. എന്നാല്‍ ഇത്തവണ അത് പ്രീഡിഗ്രിയായി കുറയുകയായിരുന്നു. ഇതിനെതിരേ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it