സത്യവാങ്മൂലത്തിലെ പരാമര്‍ശങ്ങള്‍; കെ എം ഷാജിക്കെതിരായ ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു

സത്യവാങ്മൂലത്തിലെ പരാമര്‍ശങ്ങള്‍; കെ എം ഷാജിക്കെതിരായ ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു
X
shajiകണ്ണൂര്‍: യുഡിഎഫ് അഴീക്കോട് മണ്ഡലം സ്ഥാനാര്‍ഥി മുസ്്‌ലിംലീഗിലെ കെ എം ഷാജി എംഎല്‍എ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നു കാണിച്ചു നല്‍കിയ പരാതി കോടതി ഫയലില്‍ സ്വീകരിച്ചു. അഴീക്കോട് അഖി നിവാസില്‍ പി വി വിജയനാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്)യില്‍ പരാതി നല്‍കിയത്. ഹരജി പരിഗണിക്കുന്നത് കോടതി 27ലേക്കു മാറ്റി. സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ച പാന്‍കാര്‍ഡ് നമ്പര്‍, വിദ്യാഭ്യാസ യോഗ്യത, സ്വത്തുവിവരം എന്നിവ സംബന്ധിച്ച് നല്‍കിയ വിവരങ്ങള്‍ വ്യാജമാണെന്നാണു പരാതിയില്‍ പറയുന്നത്. ധനവിനിയോഗം സംബന്ധിച്ച ആധികാരിക രേഖയായ പാന്‍കാര്‍ഡ് ഒരാള്‍ക്ക് ഒരെണ്ണമേ ഉണ്ടാവാന്‍ പാടുള്ളൂ. എന്നാല്‍, ഷാജിക്കു രണ്ടു പാന്‍കാര്‍ഡുകളുണ്ട്. നാമനിര്‍ദേശ പത്രികയില്‍ നല്‍കിയതിനു പുറമെ മറ്റൊരു കാര്‍ഡ് കൂടിയുണ്ട്. ഗുരുതരമായ ക്രിമിനല്‍ കുറ്റമാണിത്. വിദ്യാഭ്യാസ യോഗ്യതയും പരസ്പര വിരുദ്ധമായാണ് രേഖപ്പെടുത്തിയത്. ഒരു സ്ഥലത്ത് ബിബിഎ (നോട്ട് കംപ്ലീറ്റഡ്) എന്നും മറ്റൊരിടത്ത് ബിബിഎം (നോട്ട് കംപ്ലീറ്റഡ്) എന്നുമാണ് രേഖപ്പെടുത്തിയത്. പൂര്‍ത്തിയാക്കിയ വിദ്യാഭ്യാസ യോഗ്യത രേഖപ്പെടുത്തേണ്ടിടത്താണ് ഇങ്ങനെയുള്ളത്. ഷാജിയുടെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പ്രീഡിഗ്രി ആണെന്നിരിക്കെയാണ് തെറ്റായ പരാമര്‍ശം നല്‍കി മറച്ചുവച്ചത്. സ്വത്തും വസ്തുവകകളും സംബന്ധിച്ച് നല്‍കിയ സത്യവാങ് മൂലത്തിലും ക്രമക്കേടുണ്ട്. 2011ലെ സത്യവാങ്മൂലത്തില്‍ കണിയാമ്പറ്റയിലെ രണ്ടു വസ്തുക്കള്‍ക്ക് മതിപ്പു വില 26 ലക്ഷം രൂപയായിരുന്നു കണക്കാക്കിയിരുന്നത്. ഇത്തവണത്തെ സത്യവാങ്മൂലത്തില്‍ ഇതേ വസ്തുക്കള്‍ക്ക് മതിപ്പു വില മൂന്നു ലക്ഷം രൂപ മാത്രമാണു രേഖപ്പെടുത്തിയത്. റിട്ടേണിങ് ഓഫിസര്‍ക്ക് സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ കെട്ടിച്ചമച്ചതും വസ്തുതാ വിരുദ്ധവുമാണെന്നും 177, 181, 199 വകുപ്പുകള്‍ പ്രകാരവും ജനപ്രാതിനിധ്യ നിയമം 125(എ) അനുസരിച്ചും നടപടിയെടുക്കണമെന്നുമാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
Next Story

RELATED STORIES

Share it