Flash News

പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സഗൗരവം പ്രതിജ്ഞ ചെയ്തു

പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സഗൗരവം പ്രതിജ്ഞ ചെയ്തു
X
Pinarayi-Vijayan



കേരളത്തിന്റെ 12ആമത് മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവന്‍ സത്യവാചക ചൊല്ലികൊടുത്തു. രണ്ടാമതായി സിപിഐയിലെ ഇ ചന്ദ്രശേഖരന്‍  മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മൂന്നാമതായി ജനതാദള്‍ എസിലെ മാത്യു ടി തോമസാണ് സത്യപ്രതിജ്ഞ ചെയ്തത്.  മാത്യു ടി തോമസ് ദൈവത്തിന്റൈ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ പിണറായി വിജയനും ചന്ദ്രശേഖരനും സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തത്.

[related] തുടര്‍ന്ന് എന്‍സിപിയിലെ എകെ ശശീന്ദ്രന്‍ ആണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ്ത്. ശശീന്ദ്രനും സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് കോണ്‍ഗ്രസ് എസിലെ രാമചന്ദ്രന്‍ കടന്നപ്പള്ളി ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടര്‍ന്ന് സിപിഎമ്മിലെ എകെ ബാലന്‍ സഗൗരവവും ഡോ. കെടി ജലീല്‍  ദൈവനാമത്തിലും  പ്രതിജ്ഞ ചെയ്തു.

കണ്ണൂരില്‍ നിന്നുള്ള ഇപി ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, ജെ മെഴ്‌സികുട്ടിയമ്മ, തുടര്‍ന്ന് സിപിഎമ്മിലെ എകെ ബാലന്‍ സഗൗരവവും ഡോ. കെടി ജലീല്‍ ദൈവനാമത്തിലും പ്രതിജ്ഞ ചെയ്തു. കണ്ണൂരില്‍ നിന്നുള്ള ഇപി ജയരാജന്‍, കണ്ണൂരില്‍ നിന്നുള്ള ഇപി ജയരാജന്‍, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള കടകംപള്ളി സുരേന്ദ്രന്‍, കൊല്ലം ജില്ലയില്‍ നിന്നുള്ള ജെ മെഴ്‌സികുട്ടിയമ്മ, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള എസി മൊയ്തീന്‍, കൊല്ലം ജില്ലയില്‍ നിന്നുള്ള സിപിഐ നേതാവ് കെ രാജു, കോഴിക്കോട് ജില്ലിയിലെ സിപിഎം നേതാവും പേരാമ്പ്ര മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുമായ ടിപി രാമകൃഷ്ണനും വിദ്യാഭ്യാസ മന്ത്രിയായി സിപിഎമ്മിലെ സി രവീന്ദ്രനാഥും സത്യപ്രതിജ്ഞ ചെയ്തു.

പുതുക്കാട് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് അദ്ദേഹം.  തുടര്‍ന്ന് കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്നുള്ള കെകെ ശൈലജ ടീച്ചറും അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്നുള്ള ജി സുധാകരനും സത്യപ്രതിജ്ഞ ചെയ്തു. പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയാണ് ജി സുധാകരന്. തുടര്‍ന്ന് സിപിഐയിലെ വിഎസ് സുനില്‍ കുമാര്‍ കൃഷി വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായും സിപിഐയിലെ തന്നെ നേതാവായ ചേര്‍ത്തല എംഎല്‍എ പി തിലോത്തമന്‍ ഭക്ഷ്യം, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയായി അധികാരമേറ്റു. അവസാനമായി ടിഎം തോമസ് ഐസക് ധനകാര്യ മന്ത്രിയായും ചുമതലയേറ്റു.

മുഖ്യമന്ത്രി പിണറായി വിജയനടക്കം 19മന്ത്രിമാരാണ് ഇന്ന് അധികാരമേറ്റത്. സീതാറാം യെച്ചൂരി, വിഎസ് അച്ചുതാനന്ദന്‍ നടന്മാരായ മമ്മുട്ടി, ദിലീപ്, പ്രതിപക്ഷ നേതാക്കള്‍, മതമേലധ്യക്ഷന്‍മാര്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷികളാവാനെത്തിയിരുന്നു.

കെടി ജലീല്‍, മാത്യു ടി തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ ദൈവനാമത്തിലും മറ്റുള്ളവര്‍ സഗൗരവവുമാണ് സത്യപ്രതിജ്ഞ ചെയ്തത്.

നാലുമണിക്ക് ആരംഭിച്ച ചടങ്ങ് 45 മിനുറ്റ് നീണ്ടു നിന്നു.

Next Story

RELATED STORIES

Share it