സതീഷിന് ഒളിംപിക്‌സ് യോഗ്യത

ചെന്നൈ: റിയോ ഒളിംപിക്‌സ് ഭാരോദ്വഹന മല്‍സരത്തില്‍ തമിഴ്‌നാട് സ്വദേശി സതീഷ് ശിവലിംഗം ഇന്ത്യയെ പ്രതിനിധീകരിക്കും. 77 കിഗ്രാം വിഭാഗത്തിലാണ് സതീഷ് ഉള്‍പ്പെട്ടിരിക്കുന്നത്.
പട്ട്യാലയിലെ ദേശീയ കായിക കേന്ദ്രത്തില്‍ നടന്ന ട്രയല്‍സിലെ മികച്ച പ്രകടനമാണ് സതീഷിനെ തുണച്ചത്. 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാവ് കൂടിയാണ് ഇദ്ദേഹം.
മികച്ച പ്രകടനത്തില്‍ തന്റെതന്നെ ദേശീയ റെക്കോഡും സതീഷ് തിരുത്തിയിരുന്നു.
സതീഷിനുപുറമെ വനിതകളുടെ 48 കിഗ്രാം വിഭാഗത്തില്‍ സായ്‌ക്കോം മീരാഭായ് ചാനുവും റിയോ ഒളിംപിക്‌സ് യോഗ്യത നേടിയിട്ടുണ്ട്.
കഴിഞ്ഞ നംവംബറില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പിനിടെ നട്ടെല്ലിനേറ്റ പരിക്കു മൂലം ചികി ല്‍സയിലായിരുന്ന സതീഷിന്റെ മികച്ച തിരിച്ചു വരവുകൂടിയാണ് ഒളിംപിക്‌സ് പ്രവേശനം.
Next Story

RELATED STORIES

Share it