Flash News

സതാംപ്റ്റനെ വീഴ്ത്തി ചെല്‍സി എഫ് എ കപ്പ് ഫൈനലില്‍

സതാംപ്റ്റനെ വീഴ്ത്തി ചെല്‍സി എഫ് എ കപ്പ് ഫൈനലില്‍
X

ലണ്ടന്‍: ഇംഗ്ലണ്ട് എഫ് എ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് - ചെല്‍സി പോരാട്ടം. ഇന്നലെ നടന്ന രണ്ടാം സെമിയില്‍ സതാംപ്റ്റനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ചെല്‍സിയുടെ ഫൈനല്‍ പ്രവേശനം. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക്് ശേഷമാണ് ചെല്‍സി രണ്ട് ഗോളും സ്വന്തമാക്കിയത്. 46ാം മിനിറ്റില്‍ ഈഡന്‍ ഹസാര്‍ഡിന്റെ അസിസ്റ്റില്‍ ഒലിവര്‍ ജിറൗഡാണ് ചെല്‍സിയുടെ അക്കൗണ്ട് തുറന്നത്. പിന്നീട് 82ാം മിനിറ്റില്‍ ആസ്പിലിക്യൂറ്റയുടെ അസിസ്റ്റില്‍ അല്‍വാരോ മൊറാറ്റ ചെല്‍സിക്ക് രണ്ടാം ഗോള്‍ സമ്മാനിക്കുകയായിരുന്നു. പന്തടക്കത്തില്‍ 55 ശതമാനം മുന്നിട്ട് നിന്ന ചെല്‍സി 17 തവണയാണ് സതാപംപ്റ്റന്‍ ഗോള്‍മുഖത്തേക്ക് നിറയൊഴിച്ചത്.
Next Story

RELATED STORIES

Share it