സഡക് യോജന: 2000 കിമീ റോഡ് കൂടി കേരളത്തിനു കിട്ടും- മന്ത്രി

കൊച്ചി: പ്രധാനമന്ത്രി സഡക് യോജന പദ്ധതിയില്‍ കേരളത്തില്‍ 2000 കിലോമീറ്റര്‍ ഗ്രാമീണ റോഡ് നിര്‍മാണത്തിന് കേന്ദ്രം അനുമതി നല്‍കുമെന്ന് മന്ത്രി കെ സി ജോസഫ്. വെണ്ണിക്കുളം- ചോറ്റാനിക്കര അടിയാക്കല്‍ പാലത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിയുടെ ഒന്നാം ഘട്ടം വേണ്ടവണ്ണം വിനിയോഗിക്കാന്‍ കഴിയാതിരു—ന്നതിനാല്‍ ഇടയ്ക്ക് കേന്ദ്രവിഹിതം നിലച്ചിരുന്നു. എന്നാല്‍, മുടങ്ങിയ പണി മുഴുവന്‍ പൂര്‍ത്തിയാക്കിയതോടെ രണ്ടാം ഘട്ടത്തില്‍ 570 കിലോമീറ്റര്‍ റോഡ് കൂടി നല്‍കിയതിനൊപ്പം മറ്റൊരു 1000 കിലോമീറ്റര്‍ കൂടി അനുവദിച്ചിട്ടുണ്ട്. ഇതിപ്പോള്‍ 2000 കിലോമീറ്ററായി ഉയര്‍ത്താനാണ് ആലോചനയെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയില്‍ ആദ്യമായാണ് സംസ്ഥാനത്ത് ഒരു പാലം നിര്‍മിക്കു—ന്നത്. ഇതേവരെ റോഡുപണി മാത്രമായിരുന്നു ചെയ്തിരു—ന്നത്. പണി ഏറ്റെടുക്കുന്ന കരാറുകാരന്‍ അഞ്ചുവര്‍ഷത്തെ അറ്റകുറ്റപ്പണി കൂടി ചെയ്യണമെന്ന വ്യവസ്ഥയോടെയാണ് കരാര്‍ നല്‍കു—ന്നത്. ഇതോടെ കരാറുകാരന്റെ ഉത്തരവാദിത്തം വര്‍ധിച്ചതായും സമയബന്ധിതമായി പണി തീര്‍ക്കു—ന്നതിലാണ് കേരളം ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പിഎംജിഎസ്‌വൈയുടെ ആറാം ഘട്ടമാണ് ഇപ്പോള്‍ കഴിഞ്ഞത്. ഈ പാലത്തിന് 2005ല്‍ അനുമതി ആയെങ്കിലും പല കാരണങ്ങളാല്‍ മുടങ്ങി. ഇതുള്‍പ്പടെ 285 റോഡുകളുടെ പണിയാണ് കേരളത്തില്‍ മുടങ്ങിയത്. 100 ശതമാനം കേന്ദ്ര ഫണ്ടാണെങ്കിലും പണി മുടങ്ങിയതിനാല്‍ തുടര്‍സഹായം ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് കേരളം 150 കോടി മുടക്കി 185 പദ്ധതികള്‍ പൂര്‍ത്തിയാക്കിയത്- അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ഇന്നസെന്റ് എംപി അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it