thrissur local

സഞ്ചരിക്കുന്ന റേഷന്‍കട: ചാലക്കുടി താലൂക്ക് തല ഉദ്ഘാടനം 29ന്

ചാലക്കുടി: ആദിവാസി ഊരുകളില്‍ റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ നേരിട്ടെത്തിക്കുന്ന സ ര്‍ക്കാര്‍ പദ്ധതിയായ ആദിവാ സി ഊരുകളിലേക്ക് സഞ്ചരിക്കുന്ന റേഷന്‍കടയുടെ ചാലക്കുടി താലൂക്കിലെ ആതിരപ്പിളളി-വാഴച്ചാല്‍ വനമേഖലയിലെ ഉദ്ഘാടനം 29ന്  രാ വിലെ 11 ന് ആതിരപ്പിളളി പ ഞ്ചായത്തിലെ വാച്ചുമരം ആദിവാസി കോളിനിയില്‍ ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃ കാര്യവകുപ്പു മ ന്ത്രി പി തിലോത്തമന്‍ നിര്‍വഹിക്കും.
ബി ഡി ദേവസ്സി എംഎല്‍എ അധ്യക്ഷത വഹിക്കും. വനം വകുപ്പു മന്ത്രി കെ രാജു മുഖ്യാതിഥിയാകും. ഇന്നസെന്റ് എം പി മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, ജില്ലാ കളക്ടര്‍ ഡോ. എ കൗശിഗന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഷീജു, ജില്ലാ പഞ്ചായത്തംഗം സി ജി സിനിടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. വിജു വാഴക്കാല, ഗ്രാമപഞ്ചായത്ത് വൈ സ് പ്രസിഡണ്ട് കെ കറുപ്പ സ്വാമി, വാര്‍ഡ് അംഗം കെ കെ റിജേഷ്, രാഷ്ട്രീയ പാര്‍ട്ടി പ്ര തിനിധികള്‍ തുടങ്ങിയവര്‍ ആശംസ നേരും. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യവകുപ്പ് സെക്രട്ടറി മിനി ആന്റണി റിപ്പോര്‍ട്ട് അവതരിപ്പിയ്ക്കും.
അതിരപ്പിളളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ വര്‍ഗ്ഗീസ് സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസര്‍ അജിത് കുമാര്‍ കെ നന്ദിയും പറയും.
മികവോല്‍സവം
ചാലക്കുടി: സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ് സ്‌കൂള്‍ മികവോത്സവം വി.ആര്‍.പുരം കമ്മ്യൂണിറ്റി ഹാളില്‍ നടത്തി. നഗരസഭ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബു ഉത്ഘാടനം ചെയ്തു.
പി.ടി.എ.പ്രസിഡന്റ് സി.കെ.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഷിബു വാലപ്പന്‍, മിനി ഷാജു എന്നിവര്‍ സംസാരിച്ചു. കുമാരി അലീന ആന്റണി സ്വാഗതവും കുമാരി അനറ്റ് ബിജി നന്ദിയും പറഞ്ഞു.
Next Story

RELATED STORIES

Share it