ernakulam local

സഞ്ചരിക്കുന്ന പനി ക്ലിനിക്ക് : മാര്‍ക്കറ്റിലും കോമ്പാറയിലും പര്യടനം നടത്തി



കൊച്ചി: പകര്‍ച്ച പനി നിവാരണത്തിനായി കെജിഎംഒഎ എറണാകുളം ശാഖയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചുവരുന്ന സഞ്ചരിക്കുന്ന പനി ക്ലിനിക്ക് ഇന്നലെ ഉച്ചകഴിഞ്ഞ് എറണാകുളം മാര്‍ക്കറ്റിലും, കോമ്പാറ അനന്തപുരി കോളനിയിലും രോഗികളെ പരിശോധിച്ചു. ഡോ.ആനി ലൂക്കിന്റെ നേത്യത്വത്തില്‍, ഡോക്ടര്‍മാരായ നിമിഷി കമല്‍, നടാഷ തോമസ്, ഗീതു രാജ്, ലേഡി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ പുഷ്പ, പ്രീതി എന്‍ ബി, മെയില്‍ നഴ്‌സ് അമല്‍ എന്നിവരടങ്ങുന്ന ടീം ആണ് സഞ്ചരിക്കുന്ന പനി ക്ലിനിക്കല്‍ രോഗികളെ പരിചരിച്ചത്. എറണാകുളം മാര്‍ക്കറ്റിലെ സിഐടിയു ചുമട്ടുതൊഴിലാളി യൂനിയന്റെ ആഭിമുഖ്യത്തിലുള്ള കനിവിന്റെ  പ്രസിഡന്റ് എന്‍ എം മാത്യൂസ്, സെക്രട്ടറി കെ എം അഷറഫ്, കോര്‍ഡിനേറ്റര്‍ വി എ റഹിം, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി സോളമന്‍ സിജു പരിശോധനക്യാംപിന് നേത്യത്വം നല്‍കി.
Next Story

RELATED STORIES

Share it