Kollam Local

സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി; സുനാമി മോക് ഡ്രില്‍ ഇന്ന്

കൊല്ലം: സുനാമി ദുരന്തം നേരിടുന്നതിനുള്ള ജില്ലയിലെ സംവിധാനങ്ങളുടെ കാര്യക്ഷമത വിലയിരുത്തുന്നതിനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരമുള്ള മോക് ഡ്രില്‍ ഇന്ന് ചവറയില്‍ നടക്കും. ഐആര്‍ഇക്ക് സമീപം കരിത്തുറ ബീച്ചില്‍ ഉച്ചക്ക് 12.30 മുതല്‍ വൈകീട്ട് 6.30 വരെയാണ് മോക് ഡ്രില്‍. സുനാമി മുന്നറിയിപ്പു വരുന്നതുമുതല്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്നതുവരെയുള്ള ഘട്ടങ്ങളില്‍ ജില്ലാ ദുരന്തനിവാരണ അതോറിട്ടിയും മറ്റു വകുപ്പുകളും യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട നടപടികളാണ് ആവിഷ്‌കരിക്കപ്പെടുക.മോക് ഡ്രില്‍ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ജില്ല കലക്ടര്‍ എ ഷൈനാമോള്‍ അറിയിച്ചു. മോക് ഡ്രില്‍ നടക്കുന്ന കരുത്തുറ പ്രദേശത്തെ ജനങ്ങള്‍ ഇതുമായി സഹകരിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it