സജി ചെറിയാന്റെ നാമനിര്‍ദേശ പത്രിക സാധുവല്ലെന്ന് ആരോപിച്ച് ഹൈക്കോടതിയില്‍ ഹരജി

കൊച്ചി: ചെങ്ങന്നൂരിലെ ഇടതു സ്ഥാനാര്‍ഥി സജി ചെറിയാന്റെ നാമ നിര്‍ദ്ദേശ പത്രിക സാധുവല്ലെന്നും സ്വത്തു വിവരത്തില്‍ തെറ്റുണ്ടെന്നും ആരോപിച്ച് കണ്ണൂര്‍ ഇരിട്ടി സ്വദേശി എ കെ ഷാജി ഹരജി നല്‍കി.
സര്‍വീസ് സഹകരണ ബാങ്കിന്റെ പത്ത് രൂപ വിലയുള്ള ഓഹരി വിവരം പോലും സജി ചെറിയാന്‍ പത്രികയ്‌ക്കൊപ്പമുള്ള സ്വത്തു വിവരത്തില്‍  വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആലപ്പി റീഹാബിലിറ്റേഷന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റിയിലെ ഓഹരി വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല.  ഇക്കാര്യം ചൂണ്ടിക്കാട്ടി റിട്ടേണിങ് ഓഫിസര്‍ക്ക് പരാതി നല്‍കിയെങ്കിലും പത്രികയുടെ സൂക്ഷ്മ പരിശോധനാ സമയത്ത് പരിഗണിച്ചില്ലെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു. സജി ചെറിയാന്‍ നല്‍കിയ നാമനിര്‍ദേശ പത്രിക സാധുവല്ലെന്നും ഹരജിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it