kozhikode local

സജിത വാക്ക് പാലിച്ചു; ഈ മെഡല്‍  ആദായനികുതി വകുപ്പിന്

കോഴിക്കോട്: ഈ വര്‍ഷം ഗുവഹത്തിയില്‍ നടന്ന 12ാമത് ദക്ഷിണേഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനായി തയ്യാറെടുക്കുമ്പോള്‍ ഇന്‍കം ടാക്‌സ് കമ്മീഷണര്‍ പി എന്‍ ദേവദാസന്‍ (അപ്പീല്‍) സജിതയോട് ആവശ്യപ്പെട്ടത് നമ്മുടെ ഡിപ്പാര്‍ട്ട്‌മെന്റിനായി ഒരു മെഡല്‍ കൊണ്ടുവരണമെന്നാണ്. ആ വാക്ക് സജിത പാലിച്ചു.
നൂറുമീറ്റര്‍ ഹര്‍ഡില്‍സില്‍ വെള്ളിമെഡല്‍ കൊണ്ടുവന്നപ്പോള്‍ കോഴിക്കോട് ആദായനികുതി വകുപ്പിന് എത്ര അനുമോദിച്ചിട്ടും തികയാത്തതുപോലെ. കേരളത്തില്‍ ആദ്യമായാണ് ആദായ നികുതി വകുപ്പില്‍ നിന്ന് ഒരാള്‍ക്ക് കായിക ഇനത്തില്‍ അന്താരാഷ്ട്ര മെഡല്‍ ലഭിക്കുന്നത്.
അതിന്റെ സന്തോഷം വകുപ്പ് മേധാവികള്‍ക്കും പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ല.
കോഴിക്കോട് ഇന്‍കം ടാക്‌സ് ഓഫിസ് കാന്റീന്‍ ഹാളില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ ഇന്‍കം ടാക്‌സ് കമ്മീഷണര്‍ പി എന്‍ ദേവദാസന്‍ (അപ്പീല്‍) അധ്യക്ഷതവഹിച്ചു.
ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഉപഹാരമായി മൊമന്റോ അദ്ദേഹം സജിത പ്രദീപിന് കൈമാറി.
ഗുവഹത്തിയില്‍ നടന്ന മല്‍സരത്തില്‍ 14.2 ആണ് സജിതയുടെ മികച്ചസമയം ഇത് ഇനിയും മെച്ചപ്പെടുത്തിയാല്‍ ഒളിംപിക്‌സിലും മെഡല്‍ നേടാന്‍ സജിതയ്ക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സജിതയ്ക്ക് എല്ലാ പിന്തുണയുമായി പിറകില്‍ നിന്ന ഭര്‍ത്താവ് പ്രദീപ് ഗോകുലിനെയും സദസ്സ് അഭിനന്ദിച്ചു.
കോഴിക്കോട് ഇന്‍കം ടാക്‌സ് ഓഫിസര്‍ സനില്‍ ശിവദാസ്, കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍വരദൂര്‍, എം വി രുദ്രന്‍, കെ എം അശോക് കുമാര്‍, പി ജി രാജീവന്‍, അനുമോദനമറിയിച്ചു. എന്‍ ഡി ദീപ്തി, പി എം ജിഷ എന്നിവര്‍ ഉപഹാരം നല്‍കി.
Next Story

RELATED STORIES

Share it