Flash News

സച്ചിനെയും ലതയെയും കളിയാക്കുന്ന വീഡിയോ വിവാദമായി

സച്ചിനെയും ലതയെയും കളിയാക്കുന്ന വീഡിയോ വിവാദമായി
X
[caption id="attachment_87282" align="aligncenter" width="600"]tanmay-bhat വീഡിയോയില്‍ നിന്നുള്ള ദൃശ്യം[/caption]

മുംബൈ: ക്രിക്കറ്റ്താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറേയും ഗായിക ലതാ മങ്കേഷ്‌കറെയും കളിയാക്കുന്ന ആക്ഷേപഹാസ്യ വീഡിയോ വിവാദമാവുന്നു. ഓള്‍ ഇന്ത്യ ബക്‌ചോഡ്(എഐബി) എന്ന ഹാസ്യസംഘത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നാലുദിവസം മുന്‍പിട്ട വീഡിയോ വൈറലായതോടെ രാജ്യം ആദരിക്കുന്ന വ്യക്തികളോടുള്ള അവഹേളനമാണിതെന്നാരോപിച്ച്് സമൂഹമാധ്യമങ്ങളില്‍ നിരവധിപേര്‍ പ്രതിഷേധസ്വരമുയര്‍ത്തുകയാണ്.
വീഡിയോ നിര്‍മിച്ച് പോസ്റ്റ് ചെയ്ത ഹാസ്യ കലാകാരന്‍ തന്‍മയ് ഭട്ടിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും രംഗത്ത് വന്നു. സൈബര്‍ സെല്ലിലും ശിവാജി പാര്‍ക്ക് പൊലീസ് സ്‌റ്റേഷനിലും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന പരാതി നല്‍കി.
[related]അതിനിടെ ഭട്ടിനെതിരെ പലകോണുകളില്‍ നിന്നും ഭീഷണിയുമുയര്‍ന്നിട്ടുണ്ട്.'

https://youtu.be/r-vw2o30Q5Y
Next Story

RELATED STORIES

Share it