സചിന്‍ ബേബി ഇന്ത്യന്‍ ബി ടീമില്‍

ന്യൂഡല്‍ഹി: ദെഹോദര്‍ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യയുടെ എ, ബി ടീമുകളെ പ്രഖ്യാപിച്ചു. അമ്പാട്ടി റായുഡു ഇന്ത്യ എ ടീമിനെയും ഉന്‍മുക്ത് ചാന്ദ് ഇന്ത്യ ബി ടീമിനെയും നയിക്കും.
ഇന്ത്യന്‍ ബി ടീമില്‍ കേരള ക്യാപ്റ്റന്‍ സചിന്‍ ബേബി ഇടം പിടിച്ചിട്ടുണ്ട്. ഈ മാസം 24നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. സമീപ കാലത്തായി കാഴ്ചവയ്ക്കുന്ന സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനമാണ് സചിനെ ഇന്ത്യന്‍ ബി ടീമിലേക്ക് ഇടം നേടിക്കൊടുത്തത്.
Next Story

RELATED STORIES

Share it