സചിന്റെ പ്രതിജ്ഞയോടെ ഐ പ്ലഡ്ജ് പ്രചാരണത്തിന് തുടക്കം

കോഴിക്കോട്: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ സാമൂഹിക പ്രതിബദ്ധതാ പരിപാടിയുടെ ഭാഗമായ ആസ്റ്റര്‍ സേഫ് റോഡ്‌സ് ഐ പ്ലഡ്ജ് പ്രചാരണത്തിന് ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറിനൊപ്പം തുടക്കമായി. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍, ന്യൂഡല്‍ഹിയിലെ ഇന്ദിര ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ സചിന്‍ ടെണ്ടുല്‍ക്കറിനും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്കുമൊപ്പം പ്രതിജ്ഞയെടുത്തതോടെയാണ് സിഎസ്ആര്‍ പ്രചാരണ പരിപാടിക്ക് ഇന്ത്യയില്‍ ഔദ്യോഗികമായി തുടക്കമായത്. സുരക്ഷിതമായ രീതികള്‍ റോഡുകളില്‍ മറികടക്കുന്നതിനെക്കുറിച്ച് സ്‌കൂള്‍ കുട്ടികളെ മനസ്സിലാക്കിക്കുന്നതിനും ഡ്രൈവര്‍മാരെ സീബ്രാ ക്രോസിങിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതിനുമായി ഐ പ്ലഡ്ജിനു മുമ്പായി സചിന്‍ ടെണ്ടുല്‍ക്കറും ഡോ. മൂപ്പനും സ്റ്റേഡിയത്തിനു സമീപത്തെ സീബ്രാ ക്രോസിങ് സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പം മുറിച്ചു കടന്നു.
വളരെ ഗുരുതരമായ കാര്യങ്ങളില്‍ അവബോധമുണ്ടാക്കുന്നതിന് ആസ്റ്റര്‍ സേഫ് റോഡ്‌സ് പരിശ്രമിക്കുന്നുവെന്നതില്‍ സന്തോഷമുണ്ടെന്ന് സചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു. സുരക്ഷിതമായ റോഡുകള്‍ക്കു വേണ്ടി ഐ പ്ലഡ്ജ് പരിപാടിയില്‍ സജീവമായി പങ്കാളിയാവണം. എന്റെ യുവ ചാംപ്യന്മാര്‍ക്ക് വലിയ മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കും, അതുവഴി രാജ്യത്തെ റോഡപകടങ്ങളിലെ മരണങ്ങള്‍ കുറയ്ക്കാനും വലിയ നേട്ടം കൊയ്യാനും കഴിയും- സചിന്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it