സങ്കക്കാര ലങ്കന്‍ ടീം സെലക്ഷന്‍ പാനലില്‍

കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ കമ്മിറ്റിയില്‍ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്റ്‌സ്മാനുമായ കുമാര്‍ സങ്കക്കാരയെ ഉള്‍പ്പെടുത്തി. ലങ്കന്‍ കായികമന്ത്രി ദയസിരി ജയശേഖരയാണ് സങ്കക്കാരയുടെ പേര് നിര്‍ദ്ദേശിച്ചത്. പഴയ സെലക്ഷന്‍ കമ്മിറ്റിയെ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു.
ട്വന്റി ലോകകപ്പിനുള്ള ടീമിനെ സങ്കക്കാരയുള്‍പ്പെടുന്ന അ ഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയാണ് തിരഞ്ഞെടുക്കുക.
മുന്‍ ക്യാപ്റ്റന്‍ അരവിന്ദ ഡിസില്‍വ, റൊമേഷ് കലുവിതരണ, രഞ്ജിത് മധുസിംഗെ, ലളിത് കലുപെരും എന്നിവരാണ് മറ്റ് കമ്മിറ്റിയംഗങ്ങള്‍.
Next Story

RELATED STORIES

Share it