സക്കര്‍ബര്‍ഗിനും ഡോര്‍സിക്കും ഐഎസിന്റെ വധഭീഷണി

ലണ്ടന്‍: ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനും ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സിക്കുമെതിരേ ഐഎസിന്റെ വധഭീഷണി. വെടിയുണ്ടകള്‍ തുളച്ചുകയറിയ പോലെയുള്ള ഇരുവരുടെയും ചിത്രങ്ങള്‍ അടങ്ങിയ 25 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് ഐഎസ് ഭീഷണി. സമൂഹമാധ്യമങ്ങളില്‍നിന്നു 'തീവ്രവാദ'ച്ചുവയുള്ള ആശയങ്ങള്‍ ബ്ലോക്ക് ചെയ്യാനുള്ള നടപടിയെ വീഡിയോയില്‍ കളിയാക്കുന്നുണ്ട്. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന തരത്തിലുള്ള അക്കൗണ്ടുകള്‍ നീക്കം ചെയ്യാനുള്ള സമൂഹമാധ്യമങ്ങളുടെ നടപടിക്കെതിരേ തങ്ങള്‍ പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ കുരിശുയുദ്ധ സര്‍ക്കാരുമായി സഖ്യമുള്ള എല്ലാവരും കരുതിയിരിക്കുക തുടങ്ങിയ ഭീഷണികളാണ് വീഡിയോയിലുള്ളത്.
തങ്ങളുടെ ഒരു അക്കൗണ്ട് നീക്കം ചെയ്യുകയാണെങ്കില്‍ പത്ത് അക്കൗണ്ടുകള്‍ ആരംഭിക്കുമെന്നും ഐഎസ് പറയുന്നു. അതോടൊപ്പം 10,000ത്തിലധികം ഫേസ്ബുക്ക് അക്കൗണ്ടുകളും 150ഓളം ഫേസ്ബുക്ക് ഗ്രൂപ്പുകളും 5000ത്തിലധികം ട്വിറ്റര്‍ അക്കൗണ്ടുകളും ഹാക്ക് ചെയ്തതായും ഐഎസ് വെളിപ്പെടുത്തുന്നുണ്ട്. ഡോര്‍സിക്കെതിരേ ഐഎസ് ഉള്‍പ്പെടെയുള്ള സായുധസംഘങ്ങളില്‍നിന്നു മുമ്പും ഭീഷണിയുണ്ടായിട്ടുണ്ട്.
Next Story

RELATED STORIES

Share it