thrissur local

സകൂള്‍ ബസ് ഫിറ്റ്‌നസ് പരിശോധന ആരംഭിച്ചു ; നൂറ് വാഹനങ്ങള്‍ക്ക് സാക്ഷിപത്രം നല്‍കി



അത്താണി: ജില്ലയിലെ സകൂള്‍ ബസുകളുടെ ഫിറ്റ്‌നസ് പരിശോധന ആരംഭിച്ചു. തൃശുര്‍ ആര്‍ ടി ഒ യുടെ കിഴില്‍ വരുന്ന സ്‌കൂളുകളിലെ മൂന്നൂറോളം ബസുകളുടെ പരിശോധനയാണ് അത്താണിയിലെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്നലെ നൂറ് വാഹനങ്ങള്‍ക്കാണ് സാക്ഷിപത്രം നല്‍കിയത്. ബസിന്റ മുന്‍വശത്തുള്ള വിന്‍ഡ് ഷില്‍ഡ് ഗ്ലാസ്സില്‍ ആണ് ചെക്ക് സ്റ്റിക്കര്‍ പതിപ്പിച്ച് നല്‍കുന്നത്. ടയറിന്റെ ഗുണനിലവാരം, സ്പീഡ് ഗവേണര്‍, ലൈറ്റ്, വൈപ്പര്‍, ബ്രേക്ക്, ഫസറ്റ് എയിഡ് ബോക്‌സ്, ഡീസല്‍ ടാങ്കിന്റെ കാര്യക്ഷമത, ഹോണ്‍, ഫ്യൂസ് ബോക്‌സ്, ബസ്സിന്റെ കളര്‍, സീറ്റുകള്‍, വാട്ടര്‍ ലെവല്‍, ബസ്സിന്റെ ഇരുവശത്തും സകുളിന്റെ പേരുകള്‍, യാത്രക്കാരായ കുട്ടികളുടെ പേരും അവരുടെ മാതാപിതാക്കളുടെ പേരും ഫോണ്‍ നമ്പറും അടങ്ങിയ രജിസ്റ്റര്‍, ചൈല്‍ഡ് ലൈന്റെ ഫോണ്‍ നമ്പറുകള്‍ എന്നിവയാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ജോയിന്റ് ആര്‍ ടി ഒ പി കെ അപ്പു മോട്ടര്‍ വെഹിക്കില്‍ ഇന്‍സ്‌പെക്ടര്‍മാരായ എ എം സിദ്ദിക്ക്, ബിനോയി വര്‍ഗീസ്, എം വി അപ്പു എന്നിവരുടെ നേതൃത്വത്തിലുള്ള 10 അംഗ സംഘമാണ് പരിശോധന നടത്തുന്നത്. രണ്ട് ദിവസം പരിശോധന നടക്കും.
Next Story

RELATED STORIES

Share it