kozhikode local

സകാത്ത് കര്‍മങ്ങളുടെ സാധൂകരണത്തിനു നിദാനം : എന്‍ അബ്ദുല്ല മുസ്‌ല്യാര്‍



മാവൂര്‍: സാമ്പത്തിക സംതുലനത്തിന് സകാത്ത് സംവിധാനം അനിവാര്യമാണെന്നും സകാത്തിലെ അലംഭാവം മറ്റു കര്‍മങ്ങളുടെ സാധൂകരണത്തെ  ബാധിക്കുന്നതാണെന്നും സമസ്ത ജില്ലാ ഉപാധ്യക്ഷന്‍ എന്‍ അബ്ദുല്ല മുസ്‌ല്യാര്‍ പറഞ്ഞു. എസ്‌കെഎസ്എസ്എഫ് മാവൂരില്‍ സംഘടിപ്പിച്ച നാലാമത് റമദാന്‍ പ്രഭാഷണത്തിന്റെ രണ്ടാം ദിവസത്തെ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഖുര്‍ആനില്‍ അള്ളാഹു നിസ്‌കാരത്തെക്കുറിച്ചു  പറഞ്ഞിടത്തെല്ലാം സകാത്തിനെയും കൂട്ടിച്ചേര്‍ത്തത് കര്‍മങ്ങള്‍ സഫലമാവാന്‍ സാമ്പത്തിക ശുദ്ധീകരണം അനിവാര്യമാണ് എന്ന് സൂചിപ്പിക്കാനാണ്. സകാത്ത് സംവിധാനം കാര്യക്ഷമമാക്കാന്‍ മഹല്ല് കമ്മിറ്റികളും സംഘടനാ പ്രവര്‍ത്തകരും  ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസത്തെ പ്രഭാഷണ സി ഡി പി എം അഹമ്മദ് കുട്ടിക്കു നല്‍കി അദ്ദേഹം  പ്രകാശനം ചെയ്തു.പരിപാടിയില്‍ എന്‍ പി ഹംസ മാസ്റ്റര്‍ അധ്യക്ഷനായി. നല്ല ഭര്‍ത്താവ് എന്ന വിഷയത്തില്‍ അന്‍വര്‍ മുഹ്‌യുദ്ധീന്‍ ഹുദവി പ്രഭാഷണം നടത്തി.  ചിറ്റടി അഹമ്മദ് കുട്ടി ഹാജി,  എന്‍ പി അഹമ്മദ്, അഹമ്മദ് കുട്ടി അരയങ്കോട്, അലി ഹസന്‍ മാവൂര്‍, അശ്കര്‍ പൂവാട്ടുപറമ്പ്,  ജലാലുദ്ധീന്‍ ഫൈസി സംസാരിച്ചു. സി എ ഷുകൂര്‍, കരീം നിസാമി  സംസാരിച്ചു. ഇന്ന് നടക്കുന്ന പരിപാടി സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കരുണയുടെ പ്രപഞ്ചം പണിയുക എന്ന വിഷയത്തില്‍ മുനീര്‍ ഹുദവി പാതിരമണ്ണ പ്രഭാഷണം നടത്തും.
Next Story

RELATED STORIES

Share it