thrissur local

സംസ്‌കൃത സര്‍വകലാശാലാ കേന്ദ്രത്തിന് തൃശൂരില്‍ സ്ഥലം കണ്ടെത്തും: മന്ത്രി

തൃശൂര്‍: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല തൃശൂര്‍ പ്രാദേശിക കേന്ദ്രത്തിന് സ്വന്തമായി സ്ഥലം കണ്ടെത്തുമെന്ന് കൃഷി മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍. സര്‍വകലാശാല പുതിയ കെട്ടിടത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം പടിഞ്ഞാറെകോട്ട കോര്‍പ്പറേഷന്‍ ബില്‍ഡിംഗില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തൃശുര്‍ നിയോജക മണ്ഡലം പരിധിയില്‍ സര്‍വ്വകലാശാല കേന്ദ്രത്തിന് അധികം വൈകാതെ മൂന്ന് എക്കര്‍ സ്ഥലം കണ്ടെത്താന്‍ സാധിക്കും എന്നാണ് പ്രതീക്ഷ.
ചേര്‍പ്പ് എംഎല്‍എ ആയിരിക്കുമ്പോഴും കൈപ്പമംഗലം എംഎല്‍എ ആയിരിക്കുമ്പോഴും സ്ഥലം കണ്ടെത്താന്‍ സാധിച്ചെങ്കിലും പല കാരണങ്ങളാല്‍ മുന്നോട്ടുപോകാനായില്ല. എന്നാല്‍ തൃശൂരില്‍ അധികം താമസിയാതെ സര്‍വ്വകലാശാല കേന്ദ്രത്തിന് സ്ഥിരം ആസ്ഥാനമുണ്ടാകുമെന്നും വിപുലീകരിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനമായി കേന്ദ്രം മാറുമെന്നും മന്ത്രി പറഞ്ഞു. മേയര്‍ അജിതാ ജയരാജന്‍ അധ്യക്ഷത വഹിച്ചു. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അടാട്ട് ആമുഖപ്രഭാഷണം നടത്തി. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. വിജി ഗോപാലകൃഷ്ണന്‍, ഡോ. ടി മിനി, ഫിനാന്‍സ് ഓഫിസര്‍ ടിഎല്‍ സുശീലന്‍, പിടിഎ വൈസ് പ്രസിഡന്‍്‌റ് ഇന്ദിര ടീച്ചര്‍, പൂര്‍വ്വവിദ്യാര്‍ഥി സംഘടനാ പ്രസിഡന്‍്‌റ് ഡോ. കെ വിശ്വനാഥന്‍ പങ്കെടുത്തു. വള്ളത്തോര്‍ കെ രവീന്ദ്രനാഥ് ലൈബ്രറിയിലേക്ക് പുസ്തക സമര്‍പ്പണം നടത്തി.
Next Story

RELATED STORIES

Share it