'സംസ്‌കൃതി' സ്‌കൂളുകള്‍ ഇതര ഭാഗങ്ങളിലേക്ക്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ കുട്ടികള്‍ക്കുവേണ്ടി ഡല്‍ഹി മാതൃകയില്‍ കൂടുതല്‍ സംസ്‌കൃതി വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിദ്യാഭ്യാസ വര്‍ഷത്തിനിടയില്‍ സ്ഥലംമാറ്റമുണ്ടാവുന്ന ഉദ്യോഗസ്ഥരുടെ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കാന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനുവേണ്ടിയാണു സംസ്ഥാനങ്ങളില്‍ സംസ്‌കൃതി സ്‌കൂളുകള്‍ സ്ഥാപിക്കുന്നതെന്നു കേന്ദ്ര ഉദ്യോഗസ്ഥ മന്ത്രാലയം പുറപ്പെടുവിച്ച കരട് നയത്തില്‍ പറയുന്നു.
കര-നാവിക-വ്യോമ സേനകളിലെ ഉദ്യോഗസ്ഥര്‍ക്കുവേണ്ടി ഇത്തരം വിദ്യാലയങ്ങള്‍ അവരുടെ വെല്‍ഫെയര്‍ എജ്യൂക്കേഷന്‍ സൊസൈറ്റികള്‍ സ്ഥാപിച്ചിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രീയ വിദ്യാലയങ്ങളുണ്ടെങ്കിലും സ്ഥലംമാറിവരുന്ന കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവ പ്രയോജനപ്പെടുന്നില്ല. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ആവശ്യമെങ്കില്‍ ഇത്തരം സ്‌കൂളുകള്‍ സ്ഥാപിക്കും. പരിശോധനയിലൂടെ ആവശ്യകത വിലയിരുത്തി മാത്രമേ സ്‌കൂളുകള്‍ക്ക് അനുമതി നല്‍കുകയുള്ളൂവെന്നും കരടില്‍ വിശദമാക്കുന്നു. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു വേണ്ടി 1998ലാണ് സംസ്‌കൃതി സ്‌കൂളുകള്‍ സ്ഥാപിച്ചത്.
കുട്ടികളില്‍ നിന്നു ഫീസിനത്തില്‍ ഈടാക്കുന്ന തുക ഉപയോഗിച്ച് സ്‌കൂളിന്റെ ചെലവുകള്‍ വഹിക്കുമെന്നാണു സര്‍ക്കാരിന്റെ പുതിയ നയത്തില്‍ പറയുന്നത്. സര്‍ക്കാരിതര സംഘടനകളില്‍ നിന്നുള്ള സംഭാവനകള്‍ ഉപയോഗിച്ച് സ്‌കൂളിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യാം.
Next Story

RELATED STORIES

Share it