സംസ്‌കാര സാഹിതി കലാജാഥയ്ക്ക് ഇന്ന് തുടക്കം

കാസര്‍കോട്്: രാഷ്ട്രീയ ഫാഷിസത്തിനെതിരേ സംസ്‌കാര സാഹിതി സംസ്ഥാന കമ്മിറ്റിയുടെ 'വാളല്ല എന്‍ സമരായുധം' കലാജാഥ ഇന്ന് ചെര്‍ക്കളയില്‍ നിന്നു പ്രയാണം തുടങ്ങുമെന്ന് സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വൈകീട്ട് നാലിന് സിപിഎമ്മിന്റെ കൊലക്കത്തിക്കിരയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ പിതാവ് മുഹമ്മദ് ആര്യാടന്‍ ഷൗക്കത്തിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യും. 24ന് തിരുവനന്തപുരത്ത് സമാപിക്കും. കോണ്‍ഗ്രസ് നേതാവ് ബല്‍റാം സിപിഎമ്മിന്റെ ഒരു മുതിര്‍ന്ന നേതാവിനെതിരേ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ നാക്കരിയണമെന്ന് പറയുന്ന രീതി രാഷ്ട്രീയ ഫാഷിസമാണെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.  ബല്‍റാമിനും ആശയങ്ങള്‍ പറയാന്‍ അവകാശമുണ്ട്. അത് ജനാധിപത്യ രീതിയില്‍ വിമര്‍ശിക്കാനും തയ്യാറാവണം.
ടി പി ചന്ദ്രശേഖരനും ശുഹൈബിനും അവരുടെ ആശയങ്ങള്‍ അവരുടേതായ രീതിയില്‍ പ്രചരിപ്പിക്കാന്‍ അവകാശമുണ്ട്. അത് സാമൂഹിക പ്രവര്‍ത്തനത്തിലാവാം, ആവിഷ്‌കാര രീതിയിലാവാം. ഇതിനെ ഇല്ലാതാക്കുന്നതു രാഷ്ട്രീയ ഫാഷിസമാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it