thrissur local

സംസ്‌കാരത്തെ അറിയാന്‍ സാംസ്‌കാരിക പഠനയാത്രകള്‍ അനിവാര്യം: മന്ത്രി എ കെ ബാലന്‍

തൃശൂര്‍: സംസ്‌കാരത്തെ അറിയാന്‍ സാംസ്‌കാരിക പഠനയാത്രകള്‍ അനിവാര്യമെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍. ഭാരത് ഭവന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച സാംസ്‌കാരിക പഠനയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിനോദയാത്രകളെക്കാള്‍ പ്രധാനപ്പെട്ടതാണ് സാംസ്‌കാരിക പഠനയാത്രകളെന്നും മന്ത്രി പറഞ്ഞു. ഏപ്രില്‍ നാലിന് തിരുവനന്തപുരത്തുനിന്നും കാസര്‍കോഡുനിന്നും സാംസ്‌കാരിക കേന്ദ്രങ്ങള്‍ മുന്‍നിര്‍ത്തി യാത്ര നടത്തിയ വിദ്യാര്‍ഥികള്‍ സാഹിത്യ അക്കാദമിയില്‍ ഒത്തുചേര്‍ന്നു. കേരളത്തിലെ വിവിധ സ്‌കൂളുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട എ ണ്‍പത്തിനാല് വിദ്യാര്‍ഥികളാണ് യാത്രയില്‍ ഉണ്ടായിരുന്നത്. യാത്രയുടെ സമാപന സമ്മേളനവും യാത്രാംഗങ്ങള്‍ക്കായുള്ള സാക്ഷ്യപത്ര വിതരണവും സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു.
ഭാവിതലമുറയില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്ന് സി രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.  കാസര്‍ഗോഡുനിന്നും തിരുവനന്തപുരത്തുനിന്നും രണ്ട് സംഘങ്ങളാണ് സാംസ്‌കാരിക പഠനയാത്ര നടത്തിയത്. പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന പ്രൊമോഷന്‍ ഓഫ് എക്‌സലന്‍സ് എമങ്ങ് ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാമിലെ കുട്ടികളെയാണ് സാംസ്‌കാരിക പഠനയാത്രയില്‍ തിരഞ്ഞെടുത്തത്. ഓരോ ദിവസവും അതാത് ജില്ലയിലെ തനത് സാംസ്‌കാരിക കലാവിരുന്നും പഠനക്ലാസും ഒരുക്കിയിരുന്നു.
Next Story

RELATED STORIES

Share it