kozhikode local

സംസ്‌കരണത്തിനായി ശേഖരിച്ച മാലിന്യങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ തള്ളി

താമരശ്ശേരി: മൂടാടി പഞ്ചായത്തില്‍ നിന്നും സംസ്—കരണത്തിനായി ശേഖരിച്ച മാലിന്യങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ തള്ളി. വേങ്ങേരിയിലെ നിറവ് സംസ്—കരണത്തിനായി ശേഖരിച്ച പ്ലാസ്റ്റിക് ഉള്‍പ്പെടെയാണ് പനങ്ങാട്, കട്ടിപ്പാറ പഞ്ചായത്തുകളിലെ വിവിധ ജനവാസ കേന്ദ്രങ്ങളില്‍ തള്ളിയത്.
ബംഗളൂരുവിലെ സംസ്‌കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാന്‍ കരാറെടുത്തവര്‍ വലിയ ലോറില്‍ കയറ്റി പനങ്ങാട് പഞ്ചായത്തിലെ മങ്കയം, തലയാട്, കട്ടിപ്പാറ പഞ്ചായത്തിലെ വെട്ടിഒഴിഞ്ഞ തോട്ടം, ട്രാന്‍സ്—ഫോമര്‍ മുക്ക്, തൂവക്കുന്ന് എന്നിവിടങ്ങളില്‍ തള്ളുകയായിരുന്നു.
കഴിഞ്ഞ ദിവസം വലിയ തോതില്‍ മാലിന്യം തള്ളിയത് കണ്ട നാട്ടുകാരാണ് വിവരം പഞ്ചായത്തുകളില്‍ വിവരം അറിയിച്ചത്. മാലിന്യത്തില്‍ നിന്ന് ലഭിച്ച രേഖകളില്‍ ബന്ധപ്പെട്ടപ്പോഴാണ് സംസ്‌കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാന്‍ ലോറി ഡ്രൈവറെ ചുമതലപ്പെടുത്തിയ വിവരം മനസ്സിലായത്.
മാലിന്യം തള്ളിയ സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ താമരശ്ശേരി ചുങ്കം സ്വദേശി അബുവിനെ ബാലുശ്ശേരി പോലിസ് അറസ്റ്റ് ചെയ്തു. കരാറുകാരനായ ഷാജിയില്‍ നിന്ന് പനങ്ങാട്, കട്ടിപ്പാറ പഞ്ചായത്തുകള്‍ 25,000 രൂപ പിഴ ഈടാക്കി. മാലിന്യങ്ങള്‍ ഇവരെകൊണ്ട് നീക്കം ചെയ്യിക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it