Pathanamthitta local

സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോല്‍സവത്തിന് ഇന്ന് തിരിതെളിയും

തിരുവല്ല: സംസ്ഥാന സ്‌പെഷ്യ ല്‍ സ്‌കൂള്‍ കലോല്‍സവത്തിന് തിരുവല്ലയില്‍ ഇന്ന് തിരിതെളിയും. രാവിലെ 9.30ന് തിരുവല്ല എസ്‌സിഎസ് ഹൈസ്‌കൂളില്‍ നിന്നും സാംസ്‌കാരിക ഘോഷയാത്രയോടെയാണ് കലോല്‍സ വത്തിന്റെ തുടക്കം. തുടര്‍ന്ന് വൈകീട്ട് 4.30ന് മന്ത്രി അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും.
മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. തിരുവല്ല സിഎസ്‌ഐ വിഎച്ച്എസ്എസ്, തിരുമൂലപുരം എംഡി എല്‍പി എസ്, തിരുവല്ല സിഎം എസ്എച്ച്എസ്, സിഎസ്‌ഐ വിഎച്ച്എസ്എസ്, തിരുവല്ല ഹാക്‌സ്‌വര്‍ത്ത് വിദ്യാപീഠ്, തിരുമൂലപുരം സെന്റ്‌തോമസ് എച്ച്എസ്എസ് എന്നീ ഗ്രൗണ്ടുക ളാണ് വേദികള്‍. 14ന് വൈകീട്ട് 3.30ന് ചേരുന്ന സമാപന സമ്മേളനം കെ എന്‍ ബാലഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. രാജു ഏബ്രഹാം എംഎല്‍എ സമ്മാനദാനം നിര്‍വഹിക്കും.
വിഭിന്ന ശേഷിയുള്ള വിദ്യാര്‍ഥികളുടെ സമഗ്രവികസനത്തിന് ഊന്നല്‍ നല്‍കിയാണ് സ്‌പെഷ്യല്‍ സ്‌കൂള്‍ കലോല്‍സവം സംഘടിപ്പിച്ചിരിക്കുന്നത്. പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളുടെ ഏകീകൃത നേതൃത്വത്തിലാണ് കലോല്‍സവം. വിഷ്വലി ഇംപയേര്‍ഡ്, ഹിയറിങ് ഇംപയേര്‍ഡ്, മെന്റലി റിട്ടാര്‍ഡ്, മെന്റലി ചലഞ്ച്ഡ് എന്നീ വിഭാഗങ്ങളിലായി 48 സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നും 250ഓളം ജനറല്‍ സ്‌കൂളുകളില്‍ പഠിക്കുന്ന വിഭിന്ന ശേഷിയുള്ള വിദ്യാര്‍ഥികളും കലോല്‍സവത്തില്‍ പങ്കെടുക്കും. 95 ഇനങ്ങളിലായി 2500 ഓളം മല്‍സരാര്‍ഥികളാണ് മേളയില്‍ പങ്കെടുക്കുക.
ആദ്യമായാണ് സ്‌പെഷ്യല്‍ കലോല്‍സവം ജില്ലയില്‍ നടക്കുന്നത്. മല്‍സരത്തില്‍ പങ്കെടുത്ത് എ, ബി, സി, ഗ്രേഡ് നേടുന്ന വിദ്യാര്‍ഥികള്‍ക്ക് 30, 24, 18 എന്നീ ക്രമത്തില്‍ ഗ്രേസ് മാര്‍ക്ക് ലഭിക്കും. കൂടാതെ 2000, 1600, 1200 രൂപ വിതം പ്രൈസ് മണിയും ലഭിക്കും. ഓവറോള്‍ ചാംപ്യന്‍ഷിപ്പ് നേടുന്ന വിഭാഗത്തിന് സ്വര്‍ണക്കപ്പ് ലഭിക്കും.
Next Story

RELATED STORIES

Share it