malappuram local

സംസ്ഥാന സ്‌കൂള്‍ കലോല്‍സവം: ഭക്തിലയം ദഫ് താളം; നാലാം തവണയും കൊട്ടൂക്കര

തിരുവനന്തപുരം: ഭക്തി-താള-ലയം സമന്വയിച്ച അഞ്ചാം വേദിയില്‍ 24 ടീമുകള്‍ ബൈത്തുകള്‍ ചൊല്ലി താളമിട്ടപ്പോള്‍ തുടര്‍ച്ചയായ നാലാം തവണയും എച്ച്എസ്എസ് വിഭാഗം ദഫ്മുട്ട് മല്‍സരത്തില്‍ ജേതാക്കള്‍ക്ക് മാറ്റമുണ്ടായില്ല. പ്രശസ്ത ദഫ്മുട്ട് കലാകാരന്‍ കോയ കാപ്പാടിന്റെ പരിശീലനത്തില്‍ മല്‍സരത്തിനെത്തിയ മലപ്പുറം കൊട്ടൂക്കര പിപിഎംഎച്ച്എസ്എസ് ടീം മല്‍സരത്തില്‍ വിജയികളായി. മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് തുടര്‍ച്ചയായ 10ാം തവണ സംസ്ഥാന മല്‍സരത്തിനെത്തിയിട്ടുള്ള ഇവര്‍ക്ക് പാരമ്പര്യ ശൈലിയിലൂന്നിയുള്ള പ്രകടനമാണ് തുണയായത്.
നാഥനായ ദൈവത്തിന് സ്തുതി പാടിയായിരുന്നു ഓരോ സംഘവും ദഫ്മുട്ട് മല്‍സരം ആരംഭിച്ചത്. അറബി ബൈത്തുകള്‍ ചൊല്ലി മൂന്നും മുട്ടി സംഘബോധത്തോടെയും തനിമയൊട്ടും ചോരാതെയുമായിരുന്നു ഓരോ ടീമിന്റെയും പ്രകടനം.
Next Story

RELATED STORIES

Share it