സംസ്ഥാന സ്കൂള്‍ കലോല്‍സവം: മാപ്പിളപ്പാട്ട് വേദിയിലും താരമായി സനൂഫ
BY Sumeera SMR21 Jan 2016 5:49 AM GMT
Sumeera SMR21 Jan 2016 5:49 AM GMT
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിലെ മാപ്പിളപാട്ട് വേദിയില്‍ താരപൊലിമയോടെ എത്തിയ സനൂഫ ഹനീഫിന് ആദ്യ മല്‍സരത്തില്‍ വിജയത്തിളക്കം. സ്വകാര്യ ചാനലിലെ മാപ്പിളപാട്ട് പരിപാടിയിലെ വിജയിയായ സനൂഫ സംസ്ഥാന കലോല്‍സവ വേദിയില്‍ മാറ്റുരയ്ക്കാനെത്തിയത്. കോട്ടക്കല്‍ ഇഎംഎച്ച്എസ്എസ്സിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് സനൂഫ. കഴിഞ്ഞ രണ്ട് വര്‍ഷം ഷൂട്ടിങ് തിരക്കുമൂലം കലോല്‍സവത്തില്‍ പങ്കെടുക്കാനായില്ല. എന്നാല്‍, ഹൈസ്കൂളിനോട് വിടപറയും മുന്‍പേ കലോല്‍സവ വേദിയിലെത്തണമെന്ന ആഗ്രഹ സഫലീകരണത്തിനായി എത്തിയ സനൂഫ ഒന്നാം സമ്മാനം കരസ്ഥമാക്കിയാണ് മടങ്ങുന്നത്. എം എ കരുവാരകുണ്ട് രചിച്ച മുഹവില് സംഗീതം നല്കിയ അര്ശാങ്കം അശകിയാല്‍ എന്ന ഇശല്‍ ഈരടികളോടെയാണ് സനൂഫ വിജയത്തിലെത്തിയത്. കോട്ടയില്‍ പടി പള്ളിയത്ത് കല്പകംചേരി ഹനീഫയുടെയും സലീനയുടെയും മകളാണ് സനൂഫ.
Next Story
RELATED STORIES
'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMT