സംസ്ഥാന സ്‌കൂള്‍ കലോല്‍സവം: രജിസ്‌ട്രേഷന്‍ 19ന് ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിനുള്ള രജിസ്‌ട്രേഷന്‍ 19ന് ആരംഭിക്കും. തൈക്കാട് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 10ന് ഡിപിഐ എം എസ് ജയ കലോല്‍സവത്തിനു പതാക ഉയര്‍ത്തിയ ശേഷം രജിസ്‌ട്രേഷന്‍ ഓഫിസ് ഉദ്ഘാടനം ചെയ്യും.
ഓരോ ജില്ലയ്ക്കും പ്രത്യേകം രജിസ്‌ട്രേഷന്‍ കൗണ്ടറുക ള്‍ സജ്ജീകരിക്കും. ഓരോ കൗണ്ടറിലും അഞ്ചുപേരെ വീതം രജിസ്‌ട്രേഷന്‍ ജോലി—ക്കായി നിയോഗിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോ അദ്ദേഹത്തിന്റെ പ്രതിനിധിയോ ആണ് രജിസ്‌ട്രേഷന് എത്തേണ്ടത്.
ഓരോ മല്‍സര ഇനത്തിനും ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം പാര്‍ട്ടിസിെപ്പന്റ് കാര്‍ഡ്, പ്രോഗ്രാം ഷെഡ്യൂള്‍ എന്നിവ നല്‍കും. മുന്‍വര്‍ഷങ്ങളില്‍ ലഭിച്ചിട്ടുള്ള റോളിങ്, എവര്‍ റോളിങ് ട്രോഫികള്‍ രജിസ്‌ട്രേഷന്‍ സമയത്ത് തിരികെ ഏല്‍പ്പിച്ച് ഓരോ ജില്ലയും രസീത് കൈപ്പറ്റേണ്ടതാണെന്ന് രജിസ്‌ട്രേഷന്‍ കമ്മിറ്റി ക ണ്‍വീനര്‍ ഇഗ്‌നേഷ്യസ് തോമസ് അറിയിച്ചു.
കലോത്സവ മല്‍സരാര്‍ഥികള്‍ക്കു നഗര പരിധിയിലെ 12 സ്‌കൂളുകളിലാണ് താമസ സൗകര്യമൊരുക്കുന്നത്. അഞ്ച് സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും ഏഴ് സ്‌കൂളുകളില്‍ ആണ്‍കുട്ടികള്‍ക്കുമാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
നന്ദന്‍കോട് നിര്‍മലഭവന്‍ (കോഴിക്കോട്, മലപ്പുറം, വയനാട്), ഹോളി ഏഞ്ചല്‍സ് കോ ണ്‍വെന്റ് സ്‌കൂള്‍ (കണ്ണൂര്‍, കാസര്‍കോട്, പാലക്കാട്), പട്ടം സെന്റ് മേരീസ് (പത്തനംതിട്ട, ആലപ്പുഴ, കോട്ടയം), ഫോര്‍ട്ട് മിഷന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (എറണാകുളം, തൃശൂര്‍, ഇടുക്കി), ചാല ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (തിരുവനന്തപുരം, കൊല്ലം) എന്നിവിടങ്ങളിലാണ് പെണ്‍കുട്ടികള്‍ക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.
ചാല എന്‍എസ്എസ് ആര്‍കെഡി എച്ച്എസ്എസ് (കണ്ണൂ ര്‍, കാസര്‍കോട്, പാലക്കാട്), ചിന്മയ വിദ്യാലയം (കോഴിക്കോട്, മലപ്പുറം ), ഫോര്‍ട്ട് സ്‌കൂള്‍ (പാലക്കാട്, തൃശൂര്‍), പേട്ട ജിബിഎച്ച്എസ്എസ്, ഗേള്‍സ് ജിവിഎച്ച്എസ്എസ് (കോട്ടയം, പത്തനംതിട്ട, ഇടുക്കി), വിദ്യാധിരാജ എച്ച്എസ്എസ്(എറണാകുളം), വഞ്ചിയൂര്‍ ജിഎച്ച്എസ്എസ്(ആലപ്പുഴ), ജഗതി ജിഎച്ച്എസ്എസ് (തിരുവനന്തപുരം, കൊല്ലം ) എന്നിവിടങ്ങളിലാണ് ആണ്‍കുട്ടികള്‍ക്കായി താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. കെഎസ്ടിയുവിനാണ് താമസസൗകര്യം ഒരുക്കുന്നതിന്റെ ചുമതല.
Next Story

RELATED STORIES

Share it