Kollam Local

സംസ്ഥാന സീനിയര്‍ ഹോക്കി: കണ്ണൂരും സായി കൊല്ലവും ചാംപ്യന്‍മാര്‍

കൊല്ലം: സംസ്ഥാന സീനിയര്‍ ഹോക്കി പുരുഷന്മാരുടെ ഫൈനലില്‍ ഷൂട്ടൗട്ടിലേക്ക് നീണ്ടമല്‍സരത്തിനൊടുവില്‍ കോട്ടയത്തെ പരാജയപ്പെടുത്തിയ കണ്ണുരിന് കിരീടം. ഇന്നലെ വൈകീട്ട് അഞ്ചിന് ആശ്രാമം ന്യൂ ഹോക്കി സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ 60 മിനിറ്റും നിറഞ്ഞ് കളിച്ച ഇരുടീമും ഗോളടിക്കാത്തതിനെ തുടര്‍ന്ന് മല്‍സരം ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. ഷൂട്ടൗട്ടില്‍ 1-0നാണ് കണ്ണുര്‍ വിജയിച്ചത്. വനിതകളുടെ ഫൈനലില്‍ സായികൊല്ലം 5-0ന് തിരുവനന്തപുരത്തിനെ തോല്‍പ്പിച്ചു. കളിയിലുടനീളം നിറഞ്ഞു കളിച്ച സായിയുടെ താരങ്ങള്‍ തിരുവന്തപുരത്തിന് ഒരവസരംപോലൂം കൊടുത്തില്ല. സായിക്ക്  വേണ്ടി ആതിര, ആര്യ, അര്‍ച്ചന, ഹരിത, രേവതി എന്നിവരാണ് ഗോള്‍ നേടിയത്. പുരുഷന്‍മാരുടെ ഫൈനലില്‍ കണ്ണൂരിന്റെ മുന്നേറ്റം കണ്ടാണ് കളി തുടങ്ങിയത്. കോട്ടയത്തിന്റെ ഗോള്‍ പോസ്റ്റിന് മുന്നില്‍ കണ്ണുരിന്റെ താരങ്ങള്‍ നിരന്തരം ഭീതി വിതച്ചുകൊണ്ടിരുന്നു. കളി പകുതി പിന്നിട്ട ശേഷം കോട്ടയം നിയന്ത്രണം ഏറ്റെടുത്തു. തുടരെ തുടരെ കോട്ടയം താരങ്ങള്‍ എതിര്‍പോസ്റ്റിലേക്ക് ഷോട്ടെടുത്തെങ്കിലും ഒന്നും ഗോളാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. പെനാല്‍റ്റി ഷൂട്ടൗട്ടടക്കം നിരവധി അവസരങ്ങള്‍ ഇരുടീമുകര്‍ക്കും കിട്ടിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. ഒടുവില്‍ പെനാറ്റിയുടെ ആദ്യ മൂന്ന് അവസരങ്ങളും ഇരു ടീമീകളും പുറത്തേക്ക് അടച്ചുകളഞ്ഞു. നാലാം അവസരം കോട്ടയത്തിന്റെ താരം പുറത്തേക്ക് അടിച്ചതോടെ കണ്ണുരിന്റെ ഊഴം. സൂപ്പര്‍ താരം ജോബിനാണ് കണ്ണുരിനായി കിക്കെടുക്കാനെത്തിയത്. ഗോളിയെ കബിളിപ്പിച്ച് സമര്‍ഥമായി പോസ്റ്റിലേക്ക് പന്ത് കോരിയിട്ട ജോബിന്‍ വിജയാഘോഷത്തിന് തുടക്കം കുറിച്ചു. കരുത്തരായ കൊല്ലത്തിനെ തോല്‍പിച്ച് ഫൈനലിലെത്തിയ കോട്ടയതിന് മുന്‍മല്‍സരങ്ങളിലെ മികവ് പുറത്തെടുക്കാനാവാത്തതാണ് വിനയായത്.  മുന്നാം സ്ഥാനക്കാര്‍ക്ക് വേണ്ടിയുള്ള പുരുഷന്മാരുടെ മല്‍സരത്തില്‍ കൊല്ലം 3-1ന് ഇടുക്കിയെയും വനിതകളുടെ മല്‍സരത്തില്‍ തൃശുര്‍ 3-1ന് എറണാകുളത്തെയും തോല്‍പ്പിച്ചു.
Next Story

RELATED STORIES

Share it