malappuram local

സംസ്ഥാന സര്‍ക്കാരിന്റെ മദ്യ നയം : എസ്‌വൈഎസ് താലൂക്ക് ഓഫിസ് ധര്‍ണ ഇന്ന്



മലപ്പുറം: സംസ്ഥാന സര്‍ക്കാറിന്റെ മദ്യ നയത്തിനെതിരേ മദ്യം ജയിക്കുന്നു മനുഷ്യത്വം മരിക്കുന്നു എന്ന പ്രമേയത്തില്‍ സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ജില്ലയിലെ താലൂക്ക് കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തും. രാലിലെ 10ന് ആരംഭിക്കുന്ന ധര്‍ണയില്‍ സമസ്തയുടെയും പോഷക ഘടകങ്ങളുടെയും നേതാക്കളും പ്രവര്‍ത്തകരും അണിനിരക്കും. പെരിന്തല്‍മണ്ണ താലൂക്ക് ഓഫിസിലേക്ക് നടത്തുന്ന ധര്‍ണ പെരിന്തല്‍മണ്ണ ടൗണ്‍ ജുമാമസ്ജിദ് പരിസരത്ത് നിന്ന് റാലിയോടെയാരംഭിച്ച് താലൂക്ക് ഓഫിസ് പരിസരത്ത് സമാപിക്കും. തിരൂരങ്ങാടി താലൂക്ക് ഓഫിസിലേക്ക് നടത്തുന്ന ധര്‍ണ ചെമ്മാട് താജ് ഓഡിറ്റോറിയം പരിസരത്തുനിന്ന് റാലിയോടെയാരംഭിച്ച് താലൂക്ക് ഓഫിസ് പരിസരത്ത് സമാപിക്കും. നിലമ്പൂര്‍ താലൂക്ക് ഓഫിസിലേക്ക് നടത്തുന്ന ധര്‍ണ ചന്തക്കുന്നു ബംഗ്ലാവുകുന്ന് റോഡ് പരിസരത്ത് നിന്നാരംഭിച്ച് താലൂക്ക് ഓഫിസ് പരിസരത്ത് സമാപിക്കും. പൊന്നാനി താലൂക്ക് ഓഫിസിലേക്ക് നടത്തുന്ന ധര്‍ണ പൊന്നാനി ബസ്സ്റ്റാന്റ് പരിസരത്ത് നിന്ന് റാലിയോടെയാരംഭിച്ച് താലൂക്ക് ഓഫിസ് പരിസരത്ത് സമാപിക്കും. തിരൂര്‍ ധര്‍ണ തിരൂര്‍ പാന്‍ബസാര്‍ റിങ് റോഡ് പരിസരത്ത് നിന്ന് റാലിയോടെയാരംഭിച്ച് താലൂക്ക് ഓഫിസ് പരിസരത്ത് സമാപിക്കും. കൊണ്ടോട്ടി താലൂക്ക് ഓഫിസിലേക്ക് നടത്തുന്ന ധര്‍ണ ഖാസിയാരകം പള്ളി പരിസരത്തുനിന്ന് റാലിയോടെയാരംഭിച്ച് താലൂക്ക് ഓഫിസ് പരിസരത്ത് സമാപിക്കും. ഏറനാട് താലൂക്ക് ഓഫിസിലേക്ക് നടത്തുന്ന ധര്‍ണ മഞ്ചേരി പാണ്ടിക്കാട ്‌റോഡിലെ പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നിന്ന് റാലിയോടെയാരംഭിച്ച് താലൂക്ക് പരിസരത്ത് സമാപിക്കും.
Next Story

RELATED STORIES

Share it