Flash News

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ ഉദ്ഘാടനം ഇന്ന്



തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകീട്ട് ആറിനു തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും.  അതിനിടെ സര്‍ക്കാരിന്റെ ഒന്നാംവര്‍ഷം പൂര്‍ത്തിയാവുന്ന ഇന്ന് യുഡിഎഫിന്റെ ആഭിമുഖ്യത്തിലും മറ്റു പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിലും പ്രതിഷേധ പരിപാടികളും നടക്കുന്നുണ്ട്. മണ്ഡലാടിസ്ഥാനത്തില്‍ യുഡിഎഫിന്റെ ആഭിമുഖ്യത്തില്‍ ഇന്നു സംസ്ഥാനവ്യാപകമായി പ്രകടനവും പൊതുയോഗങ്ങളും നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ അറിയിച്ചു. യൂത്ത്‌കോണ്‍ഗ്രസും യുവമോര്‍ച്ചയും സംഘടിപ്പിക്കുന്ന 24 മണിക്കൂര്‍ സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങി. ഇന്നു വൈകീട്ട് ഉപരോധം അവസാനിക്കും. സമരത്തെ തുടര്‍ന്ന് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഒരുവര്‍ഷം പിന്നിടുന്ന പിണറായി വിജയന്‍ സര്‍ക്കാരിന് ആഘോഷിക്കാന്‍ ഒന്നുമില്ലെന്നും പുതിയ ഒരു പദ്ധതിപോലും പ്രഖ്യാപിച്ചിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. വികസനത്തെക്കാളേറെ വിവാദങ്ങളാണു സര്‍ക്കാര്‍ ആഘോഷിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവര്‍ത്തിക്കുന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് വേണ്ടി മാത്രമാണെന്നും ഹസന്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി പങ്കെടുത്തു.
Next Story

RELATED STORIES

Share it