Kottayam Local

സംസ്ഥാന വ്യാപകമായി ആന്റിപൈറസി സെല്‍ റെയ്ഡ്: 19 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ആന്റിപൈറസി സെല്‍ സംസ്ഥാന വ്യാപകമായി വ്യാജ സിഡികള്‍ കണ്ടെത്തുന്നതിനു നടത്തിയ പരിശോധനയില്‍ 19 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം ജില്ലയില്‍  കിഴക്കേകോട്ട ക്ലാസിക് മൊബൈല്‍സ് ഷോപ്പുടമ നിസ്താര്‍ കരീം, കിഴക്കേകോട്ട ക്യൂബ് മൊബൈല്‍സ് ഷോപ്പുടമ സജീര്‍, മണക്കാട് ഡിവിഡി സെന്റര്‍ ഷോപ്പുടമ ഗാന്ധിരാജ്, ഈഞ്ചയ്ക്കല്‍ കാനറാ ബാങ്കിനു സമീപമുള്ള ബസ്സ്റ്റാന്‍ഡില്‍ നിന്ന് സി ഡി വില്‍പ്പനയ്ക്കായി കൊണ്ടുപോവുകയായിരുന്ന തമിഴ്‌നാട് സ്വദേശി ശ്രീനിവാസന്‍, മുട്ടത്തറ ഫ്‌ളൈ ഓവറിനു സമീപത്തു നിന്ന് സിഡി വില്‍പ്പനയ്ക്കായി കൊണ്ടുപോവുകയായിരുന്ന രാജ്‌മോഹന്‍, പ്രവച്ചമ്പലം എസ്എന്‍ ബില്‍ഡിങില്‍ സിഡി കച്ചവടം ചെയ്ത സിജു, കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി മ്യൂസിക് സിറ്റി ഷോപ്പുടമ സഞ്ചുരാജ്, ആലപ്പുഴ ജില്ലയില്‍ ചാരുംമൂട് രാഗം സിഡി സെന്റര്‍ ഷോപ്പുടമ രാകേഷ്, തോട്ടപ്പള്ളിയില്‍ മൊബൈല്‍ ഷോപ്പുടമ സുധീഷ്, ബീച്ച് റോഡ് റെയ്ബാന്‍ കോപ്ലെക്‌സില്‍ സണ്‍ മ്യൂസിക് ഷോപ്പുടമ ആഷിക്, മണ്ണാറശാല ക്ഷേത്രപരിസരത്ത് സിഡി കച്ചവടം ചെയ്തിരുന്ന പ്രവീണ്‍കുമാര്‍, എറണാകുളം ജില്ലയില്‍ പെന്റമേനക റോസ് ഡ്യൂട്ടി പെയ്ഡ് ഷോപ്പുടമ നൗഷാദ്, കോഴിക്കോട് ജില്ലയില്‍ പയ്യോളി സെല്‍വേള്‍ഡ് ഷോപ്പുടമ മുഹമ്മദ് സക്കീര്‍, പയ്യോളി ഗൂഗിള്‍ മൊബൈല്‍ ഫോണ്‍ സര്‍വീസ് ഷോപ്പുടമ ജിലില്‍, കണ്ണൂര്‍ ജില്ലയില്‍ പുതിയതെരു ഒപ്പോ ഷോപ്പുടമ നിയാസ്, പുതിയതെരു കാസിനോ വീഡിയോസ് ഷോപ്പുടമ ബൈജു, പുതിയതെരു മൊബൈല്‍ ലാന്‍ഡ് ഷോപ്പുടമ സുഫാന്‍, ഇടുക്കി ജില്ലയില്‍ കുമളി തമ്പീസ് സിഡി ഹൗസ് ഷോപ്പുടമ സെല്‍വരാജന്‍, വണ്ടിപ്പെരിയാര്‍ ദീനാബാസ് ഷോപ്പുടമ ദീനദയാല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും പകര്‍പ്പവകാശമില്ലാത്ത പുതിയ മലയാള സിനിമകളുടെ ശേഖരവും ഇവ കോപ്പി ചെയ്യാന്‍ ഉപയോഗിച്ച കംപ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്‌ക്, ലാപ്‌ടോപ്പ് തുടങ്ങിയവ കണ്ടെടുത്തു. ക്രൈംബ്രാഞ്ച് ആന്റിപൈറസി സെല്‍ പോലീസ് സൂപ്രണ്ട് ബി കെ പ്രശാന്തനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈ.എസ്.പി. രാഗേഷ് കുമാര്‍ വി, ഡിക്റ്റടീവ് ഇന്‍സ്‌പെക്ടര്‍ പി എസ് രാകേഷ്, ഡിറ്റക്ടീവ് സബ് ഇന്‍സ്‌പെക്ടര്‍മാരായ  രൂപേഷ് കുമാര്‍.ജെ.ആര്‍, സുരേന്ദ്രന്‍ ആചാരി, അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ സനല്‍കുമാര്‍, സുനില്‍ കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സ്റ്റാന്‍ലി സജി, സന്ദീപ്, സ്റ്റെര്‍ലിന്‍ രാജ്, ബെന്നി, അജയന്‍, അദീന്‍അശോക്, സുബീഷ്, ആദര്‍ശ്, ഷാര്‍ബി , അജിത് പ്രസാദ് സിറില്‍ എന്നിവരെക്കൂടാതെ വിവിധ ലോക്കല്‍ പോലിസ് സ്റ്റേഷനിലെ എസ്എച്ച്ഒമാരും പോലിസുദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു. ബുക്ക് പൈറസി, മ്യൂസിക് പൈറസി തുടങ്ങിയവ ചെയ്യുന്ന ലോബികളെ കണ്ടെത്തുന്നതിനുള്ള റെയ്ഡുകള്‍ തുടരുമെന്നും എസ്പി പറഞ്ഞു.
Next Story

RELATED STORIES

Share it