Flash News

സംസ്ഥാന വനിതാ കമ്മീഷന്‍ പിരിച്ചുവിടണം : യൂത്ത്‌ലീഗ്



കോഴിക്കോട്: ഹാദിയയെ സന്ദര്‍ശിക്കണമെന്ന ആവശ്യം നിരാകരിച്ച സംസ്ഥാന വനിതാ കമ്മീഷനെ പിരിച്ചുവിടണമെന്നു മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കടുത്ത മനുഷ്യാവകാശ ലംഘനത്തിനു ഹാദിയ വിധേയമാവുന്നു എന്ന വാര്‍ത്തയും അച്ഛന്‍ അശോകന്‍ നിരന്തരം ഉപദ്രവിക്കുന്നതായുള്ള വീഡിയോയും പുറത്തുവന്നിട്ടും ഇടപെടാന്‍ വിസമ്മതിക്കുകയാണു വനിതാ കമ്മീഷന്‍ ചെയ്തിട്ടുള്ളത്. വര്‍ഗീയ ധ്രുവീകരണത്തിന് ആര്‍എസ്എസിനും ബിജെപിക്കും വഴിയൊരുക്കിയതു സംസ്ഥാന വനിതാ കമ്മീഷനാണ്. ഹാദിയയുടെ വിഷയത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണ്. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ കേരള സന്ദര്‍ശനം ദുരൂഹമാണ്. കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമുണ്ടെന്ന  കമ്മീഷന്റെ പ്രസ്താവന ബിജെപിയുടെ രാഷ്ട്രീയ താല്‍പര്യങ്ങളെ മുന്‍നിര്‍ത്തിയുള്ളതാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ സന്ദര്‍ശനത്തെ സംബന്ധിച്ചും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രസ്താവനയെ സംബന്ധിച്ചും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും യൂത്ത്‌ലീഗ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it