സംസ്ഥാന യൂത്ത് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഒളിംപ്യന്‍ സുരേഷ് ബാബുവിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ സംസ്ഥാന യൂത്ത് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് തിരുവനന്തപുരത്ത് നടക്കും. എട്ട്, ഒമ്പത് തിയതികളില്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലാണ് ചാംപ്യന്‍ഷിപ്പ് സംഘടിപ്പിച്ചിട്ടുള്ളത്. 18 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്കായി നടത്തുന്ന ചാംപ്യന്‍ഷിപ്പില്‍ 244 അത്‌ലറ്റുകള്‍ പങ്കെടുക്കുമെന്ന് അത്‌ലറ്റിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബേബി മാത്യു സോമതീരം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എല്ലാ ജില്ലകളില്‍ നിന്നും മല്‍സരാര്‍ഥികളുണ്ടാവും. ഈ മാസം 26 മുതല്‍ 28 വരെ കോഴിക്കോട് സര്‍വകലാശാല കാംപസിലെ സി എച്ച് മുഹമ്മദ്‌കോയ സ്റ്റേഡിയത്തില്‍ നടക്കുന്ന 13ാമത് ദേശീയ യൂത്ത് അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിനുള്ള കേരളാ ടീമിനെ ഈ മീറ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുന്നത്.
Next Story

RELATED STORIES

Share it