thrissur local

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികം: മാറ്റുകൂട്ടാന്‍ വിവിധ സെമിനാറുകള്‍

തൃശൂര്‍: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 21, 24, 25 തിയതികളില്‍ തേക്കിന്‍കാട് മൈതാനത്തെ വിദ്യാര്‍ഥി കോ ര്‍ണറിലും സാഹിത്യഅക്കാദമിയിലും വിദ്യാഭ്യാസ, കാര്‍ഷിക, സാഹിത്യ, വ്യവസായ സെമിനാറുകള്‍ സംഘടിപ്പിക്കും. വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ അണിനിരക്കുന്ന വിഷയാവതരണവും പൊതുചര്‍ച്ചയും നടക്കും.
21 ന് രാവിലെ 10  മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ “പൊതുവിദ്യാഭ്യാസവും കേരള വികസനവും’ എന്ന വിഷയത്തിലാണ് വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ആമുഖാവതരണം നടത്തും. ജില്ലാ ആസൂത്രണസമിതി ഗവ.നോമിനി ഡോ.എം. എന്‍. സുധാകരന്‍ വിഷയം അവതരിപ്പിക്കും. തൃശൂര്‍ അര്‍ബന്‍ റിസോഴ്‌സ് സെന്റര്‍ ബ്ലോക്ക് പ്രൊജക്ട് ഓഫീസര്‍ ബെന്നി ജേക്കബ് മോഡറേറ്ററാവും. തുടര്‍ന്നു നടക്കുന്ന പൊതുചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍, കോളജ് അധ്യാപകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, പ്രധാനാധ്യാപകര്‍ പങ്കെടുക്കും.
24 ന് രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ വിദ്യാര്‍ഥി കോര്‍ണറില്‍ “പ്ലാവ് കൃഷിമേഖലയിലെ പ്രശ്‌നങ്ങളും സാധ്യതകളും, “ചക്ക സംസ്‌കരണ മേഖലയിലെ സംരംഭകത്വ സാധ്യതകള്‍, “ചക്കയും ആരോഗ്യവും’വിഷയങ്ങളില്‍ കാര്‍ഷിക സെമിനാര്‍ നടക്കും. കൃഷി മന്ത്രി അഡ്വ. വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിക്കും. സി.എന്‍.ജയദേവന്‍ എം.പി. മുഖ്യാതിഥിയാവും.
തുടര്‍ന്ന് “പ്ലാവ് കൃഷിമേഖലയിലെ പ്രശ്‌നങ്ങളും സാധ്യതകളും’ വിഷയത്തില്‍ അഡികേ പത്രികേ എഡിറ്റര്‍ ഡോ. പാദ്രേ, “ചക്ക സംസ്‌കരണ മേഖലയിലെ സംരംഭകത്വ സാധ്യതകള്‍’വിഷയത്തില്‍ വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളജ് അഗ്രികള്‍ച്ചറള്‍ എന്‍ജിനീയറിംഗ് മേധാവിയും പ്രഫസറുമായ ഡോ. കെ.പി.സുധീര്‍, “ചക്കയും ആരോഗ്യവും’ വിഷയത്തില്‍ തലശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.ബി. സതീശന്‍ വിഷയാവതരണം നടത്തും. കെ.എ.യു ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ഡോ. പി. ഇന്ദിരാദേവി മോഡറേറ്ററാവും. പൊതുചര്‍ച്ചയില്‍ കര്‍ഷകര്‍, ജനപ്രതിനിധികള്‍, കാര്‍ഷികരംഗത്തെ വിദഗ്ധര്‍, ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. കെ.എ.യു ഡയറക്ടര്‍ ഓഫ് എക്സ്റ്റന്‍ഷന്‍ ജിജു പി.അലക്‌സ് ക്രോഡീകരിക്കും.
വൈകീട്ട് 3 മുതല്‍ 5.30 വരെ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ “ഇന്ത്യന്‍ ദേശീയതയുടെ രൂപീകരണവും സാഹിത്യ പശ്ചാത്തലവും ‘വിഷയത്തില്‍ സെമിനാര്‍ നടക്കും. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല പ്രൊ.വൈസ് ചാന്‍സലര്‍ ഡോ. കെ.എസ്.രവികുമാര്‍ ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍ അധ്യക്ഷത വഹിക്കും. കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതിയംഗം കെ.ഇ.എന്‍ കുഞ്ഞഹമ്മദ് മുഖ്യ അവതാരകനാകും. പ്രഫ. ടി.എ. ഉഷാകുമാരി പ്രഭാഷണം നടത്തും. 25 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ വിദ്യാര്‍ഥി കോര്‍ണറില്‍ വ്യവസായ സെമിനാര്‍ സംഘടിപ്പിക്കും. വ്യവസായ-കായിക-യുവജനകാര്യ മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് “പ്രാദേശിക സാമ്പത്തിക വികസനത്തി ല്‍ അതിസൂക്ഷ്മ ചെറുകിട സംരംഭങ്ങളുടെ പ്രാധാന്യം’, “സംരംഭകത്വവല്‍ക്കരണത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പങ്ക്, “കേരള ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ ആക്ട്-20 17’ വിഷയങ്ങളില്‍ യഥാക്രമം മൈക്കല്‍ തരകന്‍, സംസ്ഥാന ആസൂത്രണബോര്‍ഡംഗം ഡോ. കെ. എ ന്‍.ഹരിലാല്‍, കെ. എസ്. ഐ. ഡി.സി മാനേജിംഗ് ഡയറക്ടര്‍ ഡോ.കെ.എം.ബീന ഐ.എ.എസ് സെമിനാര്‍ അവതരിപ്പിക്കും. ജില്ലാ ആസൂത്രണസമിതി ഗവ.നോമിനി ഡോ. എം.എന്‍. സുധാകരന്‍ മോഡറേറ്ററാവും. അഡ്വ.കെ.രാജന്‍ എം.എല്‍.എ ക്രോഡീകരിക്കും.
Next Story

RELATED STORIES

Share it