kozhikode local

സംസ്ഥാന ബോക്‌സിങ് ചാംപ്യന്‍ഷിപ്പ്; കായക്കൊടിക്ക്

അഭിമാനമായി ബിലാല്‍കുറ്റിയാടി: സംസ്ഥാന സബ്— ജൂനിയര്‍ ബോക്‌സിങ്— ചാംപ്യന്‍ഷിപ്പില്‍ കായക്കൊടിക്ക് അഭിമാനമായി ബിലാല്‍. കഴിഞ്ഞദിവസം കോഴിക്കോട്— കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണു കായക്കൊടി കെ പി ഇ എച്ച്— എസ്— എസ്‌വിദ്യാര്‍ത്ഥിയായ ബിലാല്‍ ദേശീയ തലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടിയത്—. രണ്ടു വര്‍ഷമായി കെ വി ഹാഫിസിന്റെ കീഴില്‍ ബോക്‌സിംഗ്— പരിശീലിക്കുന്ന ഈ വിദ്യാര്‍ത്ഥി ഇതിനോടകം ഉപജില്ലാതലത്തിലും ജില്ലാതലത്തിലും നിരവധി തവണ ജേതാവായിട്ടുണ്ട്—. കായക്കൊടിയില്‍ നടത്തിയ സ്വീകരണപരിപാടിയില്‍ ബിലാലിനെയും ഹാഫിസിനെയും നാട്ടുകാര്‍ അനുമോദിച്ചു .
Next Story

RELATED STORIES

Share it